Book Name in English : Dhaivasannidhya Pariseelanam
ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീര്‍ണതകളാല്‍ കലുഷിതമാകുമ്പോള്‍, ദൈവത്തില്‍ വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാര്‍ഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കെംപിസിന്‍റെ ലോകപ്രസിദ്ധമായ ’ക്രിസ്താനുകരണം’ കഴിഞ്ഞാല്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദര്‍ ലോറന്‍സിന്‍റെ ’ദൈവസാന്നിധ്യ പരിശീലനം’. വിദ്യാവിഹീനനും ഒരു കര്‍മ്മലീത്താശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യന്‍റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്. ബ്രദര്‍ ലോറന്‍സിന്‍റെ ആത്മീയ തത്വങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഉതകുന്ന ബെന്നി പുന്നത്തറയുടെ പ്രൗഢമായൊരു ലേഖനവും ഒപ്പം ചേര്‍ത്തിരിക്കുന്നു.Write a review on this book!. Write Your Review about ദൈവസാന്നിധ്യാ പരിശീലനം Other InformationThis book has been viewed by users 1375 times