Book Name in English : Nakshathrangal Chuvanna Kalam
തീവ്രവാദമുദ്ര പലര്‍ക്കും ഇന്നൊരു മേനിപറച്ചിലാണ് . എന്നാല്‍ യാഥര്‍ത്ഥ്യത്തില്‍ തണുപ്പുനിലങ്ങളിലിരുന്നാണ് അതിശയോക്തി ഇല്ലാതെ ഈ പുസ്തകം രൂപപ്പെടുത്തിയത് - കവിയൂര്‍ ബാലന്
കാലമെന്ന പ്രപഞ്ചഘടനയെപ്പറ്റി നമുക്ക് പ്രവചനങ്ങള്‍ തീര്‍ക്കാനാവില്ല. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അതീതമായി അതെപ്പോഴും യുക്തിവിരുദ്ധമായിത്തന്നെ നിലകൊള്ളുന്നു. ഈ അവസ്ഥയെയാണ് അല്‍ബേര്‍ കാമു ’മയൗെൃറ’എന്ന് വിളിച്ചത്. നാം എപ്പോഴും സമത്വപൂര്‍ണമായ ഒരവസ്ഥയെ സ്വപ്നം കാണുന്നു. പക്ഷേ, അവ ഒരു മരീചികപോലെ അകന്നകന്നു പോകുന്നു. അവസാനം അവശേഷിക്കുന്നതും സ്വപ്നങ്ങള്‍ മാത്രമാണ്. ഇവിടെ സ്വപ്നങ്ങള്‍ തേടിയിറങ്ങിയവരുടെ കഥകള്‍ തന്നെയാണ് കവിയൂര്‍ ബാലനും പറയാനുള്ളത്. വിശദാംശങ്ങള്‍ എന്തുമാകട്ടെ. അതിന്റെ സത്യസന്ധതയും ആര്‍ജവവും ആണ് നക്ഷത്രങ്ങള്‍ ചുവന്ന കാലം എന്ന കൃതിയെ ശ്രദ്ധേയമാക്കുന്നത്. മൂന്നിലൊന്ന് ചുവന്നു എന്ന് മേനി പറയുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും വ്യവസ്ഥാപിത കമ്യൂണിസ്റ്റുകളും അല്ലാത്തവരും ചേര്‍ന്നൊരുക്കിയ പടയൊരുക്കങ്ങള്‍ എവിടെ എത്തി നില്ക്കുന്നു എന്നൊരു തിരനോട്ടമാണ് കവിയൂര്‍ ബാലന്റെ പുസ്തകം എന്നിലുണര്ത്തിയത്. അതൊക്കെയും ചരിത്രമായി, കഥയായി, കവിതയായി വരാനിരിക്കുന്ന തലമുറകള്‍ ഓര്‍ത്തുവെയ്ക്കും എന്നൊരു മറുപടിയും രാകിവെച്ചു. അങ്ങനെ കഥയാക്കിയ ഒരു ചരിത്രമാണ് നക്ഷത്രങ്ങള്‍ ചുവന്ന കാലം. ഇതൊരു തുറന്നുപറച്ചിലാണ്. കഥകള്‍ കഥയില്ലായ്മകള്‍, തെറ്റുകള്‍, ശരികള്‍ എന്നിവയൊക്കെ ഈ പേജുകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.Write a review on this book!. Write Your Review about നക്ഷത്രങ്ങള്‍ ചുവന്ന കാലം Other InformationThis book has been viewed by users 1400 times