Book Name in English : Nammude Prardhana
പ്രാര്‍ത്ഥന നമ്മുടെ മന്ത്രം തന്നെയാണ്. വാക്കുകളുടെ അര്‍ത്ഥം എന്തുതന്നെയായാലും അത് ആവര്‍ത്തിക്കുന്തോറും നമ്മുടെ ഹൃദയത്തിലെ പവിത്രഭാവങ്ങളെല്ലാം തളിരിടുന്നു. നിര്‍മ്മലമായ അന്തരാത്മാവില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ഭാവങ്ങള്‍ തികച്ചും സചേതനമായിരിക്കും. ജീവന്‍ വെടിയേണ്ടിവന്നാലും പ്രാര്‍ത്ഥന ചൊല്ലുവാനുള്ള അവസരം കൈവരാന്‍ നാം ആഗ്രഹിക്കുന്നു.പരസഹസ്രം കണ്ഠങ്ങളിലൂടെ ഉച്ചരിക്കപ്പെടുമ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് ഒരു വിശിഷ്ടഭാവം ഉണര്‍ത്താനുള്ള ശക്തി കൈവരുന്നു. സംഘപ്രാര്‍ത്ഥന ഒരു ശാശ്വതസത്യത്തിന്റെ രൂപത്തില്‍ ഭാരതമാതാവിന്റെ അന്തഃകരണത്തില്‍ മാറ്റൊലികൊള്ളുകയാണ്. Write a review on this book!. Write Your Review about നമ്മുടെ പ്രാര്‍ത്ഥന Other InformationThis book has been viewed by users 1204 times