Book Name in English : Nammuda Mumpile Kannnadikal
ഈ ലേഖനസമാഹാരം സാഹിത്യം, സമൂഹം, വ്യക്തി, അനുഭവം എന്ന് നാല് ഭാഗമായി അടുക്കിയിരിക്കുന്നു. ആർ. രാമചന്ദ്രന്റെ കവിതയിലെ പരോക്ഷനർമ്മം, ഒ.എൻ.വിയുടെ നിരൂപണത്തിന്റെ സവിശേഷതകൾ എന്നിവയാണ് ആദ്യഭാഗത്തുള്ളത്. സാമൂഹ്യ ജീവിതത്തിൽ വ്യക്തി നേരിടുന്ന കെടുതികളുടെ വിശകലനമാണ് രണ്ടാം ഭാഗം. സി.എച്ച് മുഹമ്മദ്‌കോയ, തായാട്ട് ശങ്കരൻ, വിംസീ, പി.സി ഏട്ടനുണ്ണിരാജ എന്നീ പ്രമുഖ വ്യക്തികളുടെ വ്യക്തിത്വത്തിന്റെ അപഗ്രഥനം തുടർന്നുവരുന്നു. വൈയക്തികാനുഭവങ്ങളിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ ഉൾക്കാഴ്‌ചകൾ അവതരിപ്പിക്കുന്നവയാണ് അവസാന ഭാഗത്തെ ലേഖനങ്ങൾ വിഷയവൈവിധ്യംകൊണ്ട് സമ്പന്നവും പ്രതിപാദനചാരുത കൊണ്ട് മനോഹരവും ആയ ലേഖനങ്ങളുടെ സമുച്ചയം. ഈ പുസ്‌തകത്തിലെ തെളി മലയാളം ഏതുതരം വായനക്കാരനും നേട്ടമായി അനുഭവപ്പെടും.Write a review on this book!. Write Your Review about നമ്മുടെ മുമ്പിലെ കണ്ണാടികൾ Other InformationThis book has been viewed by users 72 times