Book Name in English : Navarathri
നവരാത്രി ശക്തിപൂജയാണ് – ഇച്ഛാശക്തിയായ ദുര്‍ഗയെയും ക്രിയാശക്തിയായ ലക്ഷ്മിയെയും ജ്ഞാനശക്തിയായ സരസ്വതിയെയും വണങ്ങുന്ന, വന്ദിക്കുന്ന, വ്രതശുദ്ധിയുടെ ഒന്‍പതു പുണ്യദിനങ്ങള്‍. അഗ്‌നിജ്വാലപോലെ സൗന്ദര്യമുള്ള വീരദേവതയും പുഷ്പസമാനം മനോഹരിയായ ഐശ്വര്യദേവതയും വൈരശോഭയുള്ള വിദ്യാദേവതയും നവരാത്രികാലത്ത് ഭക്തരില്‍ അനുഗ്രഹമഴ ചൊരിയുന്നു. അലസതയെയും മൂഢതയെയും ദ്രോഹചിന്തയെയുമൊക്കെ നിഗ്രഹിച്ച്, തല്‍സ്ഥാനത്ത് വിദ്യാസമ്പന്നവും കര്‍മസമ്പന്നവും ഗുണസമ്പന്നവുമായ ഒരു ജീവിതത്തെ ദേവി പ്രതിഷ്ഠിക്കുന്നു. ഈ പുസ്തകം കടന്നുപോകുന്നത് നവരാത്രിയുടെ ഐതിഹ്യപരവും ആചാരപരവുമായ വിശേഷങ്ങളിലൂടെയാണ്, ഈ ദിനങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെയും പൂജാവിധികളിലൂടെയുമാണ്. ആനന്ദവും ഭക്തിയും ശ്രദ്ധയും ഇണങ്ങുന്ന പുസ്തകപൂജയും ആയുധപൂജയും വിദ്യാരംഭവും കൊലുവെക്കലും പോലെയുള്ള ചടങ്ങുകളും, നവരാത്രികാലത്തു ജപിക്കേണ്ടï സ്തോത്രങ്ങളും, ഭാരതദേശത്തെ നവരാത്രിയാഘോഷങ്ങളുമെല്ലാം ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.Write a review on this book!. Write Your Review about നവരാത്രി Other InformationThis book has been viewed by users 1218 times