Book Name in English : Nirnnimeshamay Nilkka
ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്‌സിനെയും പല വിധത്തില്‍ നമുക്ക്
ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍
വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും
മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്.
കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ
മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും
സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ്
അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്.
-കെ.പി. രാമനുണ്ണിWrite a review on this book!. Write Your Review about നിർന്നിമേഷമായ് നിൽക്ക Other InformationThis book has been viewed by users 14 times