Image of Book പതമ്പ്
  • Thumbnail image of Book പതമ്പ്
  • back image of പതമ്പ്

പതമ്പ്

ISBN : 9789359620763
Language :Malayalam
Edition : 2025
Page(s) : 311
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 400.00
Rs 380.00

Book Name in English : Pathampu

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ സവിശേഷമായ അടരുകളും അതിലുള്‍പ്പെട്ട മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മലോകവും ഒരു കഥാപാത്രത്തിന്റെ ആന്തരപ്രകൃതിയില്‍ ഇടകലര്‍ന്ന് കാലത്തിന്റെ കടുംകെട്ടുപോലെ മുറുകിക്കയറുന്ന ചിത്രം ‘പതമ്പ്’ നമുക്കു മുന്നില്‍ കാഴ്ചവെക്കുന്നു
-സുനില്‍ പി. ഇളയിടം

1893 മുതല്‍ 1934 വരെയുള്ള നാലു പതിറ്റാണ്ടാണ് ഈ നോവലിന്റെ കാലം. കേരളനവോത്ഥാനത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടമാണിത്. ഈ മാറ്റങ്ങളില്‍ നിശ്ശബ്ദമായ സ്വാധീനശക്തിയാവുകയും എന്നാല്‍ ചരിത്രപാഠങ്ങളുടെ വിവിധ അടരുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയി ഇന്നും അജ്ഞാതമായി തുടരുകയും ചെയ്യുന്ന ഒരുപിടി സംഭവങ്ങളും വ്യക്തികളുമുണ്ട്. ആ ശൂന്യതയുടെ സാദ്ധ്യതകളിലേക്കാണ് ‘പതമ്പ്’ ഇറങ്ങിച്ചെല്ലുന്നത്. യഥേഷ്ടം ഭാവന ഉപയോഗിക്കുമ്പോഴും അത് ചരിത്രത്തില്‍നിന്നും വിട്ടുപോകുന്നില്ല. സംഭവങ്ങളും വ്യക്തികളും ഇവിടെ കാര്യകാരണവ്യക്തതയോടെ പ്രത്യക്ഷപ്പെടുന്നു.
-വി. ഷിനിലാല്‍

കേരളനവോത്ഥാനചരിത്രത്തെ പുനര്‍വായിക്കുന്ന നോവല്‍
Write a review on this book!.
Write Your Review about പതമ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times