Book Name in English : Pathamuthayathinde Piravi
കാലങ്ങളായി പേറിക്കൊണ്ടു നടക്കുന്ന ശീലങ്ങളെ തുടർന്നു പോകുക എന്നതാണ് നമ്മുടെ സ്വഭാവം. എന്നാൽ കാലമൊഴുകുന്നതോടൊപ്പം തെളിഞ്ഞുവരുന്ന ഉൾക്കാഴ്ചകൾ തിരുത്തേണ്ടതിനെ തിരുത്തിയും അവഗണിക്കേണ്ടതിനെ അവഗണിച്ചും കുട്ടിച്ചേർക്കേണ്ടതിനെ കൂട്ടിച്ചേർത്തും ഉണർവ്വോടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഉമൈറ ജീവിതം പറയുകയാണ്. കുഞ്ഞുനാൾ മുതൽ കടന്നുവന്ന, കണ്ടുവന്ന ജീവിതം. അതിൽ നോവുണ്ട്, നിറവുണ്ട്, നിലാവുണ്ട്, കൂരിരുട്ടിൽ ഒറ്റപ്പെട്ടു പോകുന്ന അനാഥത്വമുണ്ട്, എന്നെന്നും താങ്ങും തണലുമായി സനാഥത്വം പകർന്ന സാന്നിദ്ധ്യങ്ങളുണ്ട്. വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹികജീവിതവും അതിൽ ഇടകലർന്നു വരുന്നു. സരസവും കാവ്യാത്മകവും ലളിതവും ഹൃദ്യവുമായ ഭാഷയിൽ പറഞ്ഞുപോകുന്ന ജീവിതതാളുകളാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about പത്താമുദയത്തിന്റെ പിറവി Other InformationThis book has been viewed by users 19 times