Image of Book പശ്ചിമഘട്ടം ഒരു പ്രണയകഥ
  • Thumbnail image of Book പശ്ചിമഘട്ടം ഒരു പ്രണയകഥ
  • back image of പശ്ചിമഘട്ടം ഒരു പ്രണയകഥ

പശ്ചിമഘട്ടം ഒരു പ്രണയകഥ

ISBN : 9788119164585
Language :Malayalam
Edition : 2023
Page(s) : 408
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 730.00
Rs 693.00

Book Name in English : Pashchimaghattam Oru Pranayakatha

പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉൾക്കാഴ്ചകൾ, പ്രവർത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തിൽ സ്പഷ്ടമാണ്. മാനുഷികമുഖമുള്ള ഒരു പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കർമ്മമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു.-ഡോ. എം.എസ്. സ്വാമിനാഥൻസാമൂഹികനീതിയോട് അഗാധമായ പ്രതിബദ്ധതയും അധികാരത്തിലുള്ളവരോട് സദാ സന്ദേഹവും പുലർത്തുന്ന വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ. കർഷകരിൽനിന്നും ആട്ടിടയന്മാരിൽനിന്നും പഠിച്ച കാര്യങ്ങളാണ് തന്റെ ശാസ്ത്രഗവേഷണത്തിന് അദ്ദേഹം കാര്യമായി ഉപയോഗിച്ചത്. തന്റേതായ സംഭാവനകൾ അവർക്ക് തിരിച്ചും നൽകണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബ്ബന്ധമുണ്ടായിരുന്നു. പ്രാദേശികസമൂഹങ്ങൾക്കൊപ്പം പ്രവർത്തിച്ചും അവരുടെ വിഭവസംരക്ഷണത്തിനായി സുസ്ഥിരമാതൃകകൾ രൂപപ്പെടുത്തിയും അവരുടെ പ്രശ്നങ്ങളെപ്പറ്റി പത്രങ്ങളിൽ നിരന്തരം എഴുതിയും അദ്ദേഹം കടം വീട്ടി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ, സമീപവർഷങ്ങളിൽ കേരളം, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളെ തകർത്തെറിഞ്ഞ വെള്ളപ്പൊക്കം ലഘൂകരിക്കപ്പെടുകയോ തടയുകയോ ചെയ്യുമായിരുന്നു. പൂർണ്ണമായും ശാസ്ത്രത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ആ ജീവിതം ആത്മകഥാരൂപത്തിൽ നമുക്കു മുമ്പിലെത്തുമ്പോൾ നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതുണ്ട്.-രാമചന്ദ്ര ഗുഹ
Write a review on this book!.
Write Your Review about പശ്ചിമഘട്ടം ഒരു പ്രണയകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 658 times

Customers who bought this book also purchased