Book Name in English : Piriyan Govani
അവിവാഹിതയായ റേച്ചൽ ഇൻസ് മരുമക്കളുടെ നിർദ്ദേശപ്രകാരം ഒരു വേനൽക്കാലവസതി വാടകയ്ക്കെടുക്കാൻ തീരുമാനിക്കുന്നു. ആ വീട്ടിൽ പ്രേതബാധയുണ്ടെന്ന മുന്നറിയിപ്പിനെ അവഗണിച്ച റേച്ചൽ ദീർഘകാലമായി തന്റെ കൂടെയുള്ള വേലക്കാരി ലിഡിയയുമൊത്ത് വീട്ടിൽ താമസത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. താമസം തുടങ്ങിയ രാത്രിതന്നെ ആരോ വീട്ടിൽ അതിക്രമിച്ചുകടക്കാൻ ശ്രമിച്ചതായി അവർക്ക് ബോദ്ധ്യപ്പെട്ടു. തൊട്ടടുത്ത ദിനം രാത്രി വലിയൊരു ശബ്ദംകേട്ടുണർന്ന റേച്ചൽ കണ്ടത് പിരിയൻ ഗോവണിക്കു ചുവട്ടിൽ വീണുകിടക്കുന്ന ഒരു ശവശരീരമായിരുന്നു.
പതിറ്റാണ്ടുകളായി വായനക്കാരെ വിസ്മയിപ്പിക്കുന്ന ക്രൈം നോവൽ.Write a review on this book!. Write Your Review about പിരിയന്‍ ഗോവണി Other InformationThis book has been viewed by users 519 times