Book Name in English : Pillapparayude Katha
’’കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്‌വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്‍ ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്‍ പതിച്ച മേഘങ്ങളുടെ വെള്ളമേലങ്കി പുതച്ച് ഗന്ധര്‍വന്‍ പിന്നീടൊരിക്കലും വന്നില്ല. നീലി കാത്തു കിടന്നു.’’ ഗന്ധര്‍വനെ പ്രണയിച്ച നീലിയുടെയും അവളെ തിരസ്‌കരിച്ച് ഊമയായ യുവതിയെ ആഗ്രഹിച്ച ഗന്ധര്‍വന്റേയും കഥ. ചതിക്കപ്പെടുന്ന ഊമപ്പെണ്ണിന് പിറക്കുന്ന കുഞ്ഞ് പിള്ളപ്പാറയായി രൂപാന്തരപ്പെടുന്ന വിഭ്രമജനകമായ സംഭവപരമ്പരകള്‍. സി. രാധാകൃഷ്ണന്റെ അപ്രകാശിതമായ നീണ്ടകഥ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഒപ്പം ആസ്വാദ്യകരമായ പത്ത് കഥകളും.Write a review on this book!. Write Your Review about പിള്ളപ്പാറയുടെ കഥ Other InformationThis book has been viewed by users 123 times