Book Name in English : Puzhayilninnu Kittiyathu
ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങള്‍കൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകള്‍കൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് - മനുഷ്യജീവിതത്തിലേക്ക് - ഇവിടെ എഴുത്തുകാരന്‍ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളില്‍ ഈര്‍പ്പം പടര്‍ത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തില്‍ കൂലം കുത്തിമറിയുന്നു. ’എവിടുന്നു കിട്ടി ഈ കഥയൊക്കെ?’’ എന്ന ചോദ്യത്തിന്, ഇതിന്റെ ’അമരക്കാരന്‍’ നിസ്സംശയം മറുപടി പറയുന്നു:
’പുഴയില്‍നിന്ന്!’’
Write a review on this book!. Write Your Review about പുഴയില്‍നിന്ന് കിട്ടിയത് Other InformationThis book has been viewed by users 173 times