Image of Book റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ
  • Thumbnail image of Book റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ
  • back image of റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ

റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ

Publisher :Mythri Books
ISBN : 9788194113478
Language :Malayalam
Edition : July 2019
Page(s) : 100
Condition : New
4 out of 5 rating, based on 15 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Rameezaykk Orayiram Pranayalekhanangal

“ക്ഷണികമുഹൂർത്തങ്ങളിൽ നിന്ന് ജീവിതത്തിന്റെ വിശാലഭൂപടങ്ങളിലേക്ക് ശിരസ്സുയർത്തി നിൽക്കുന്നവയാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയാനുഭവത്തിന്റെ സൂക്ഷ്മഭേദങ്ങളെ ഇതൾവിടർത്തുന്ന വാങ്മയങ്ങളിലൂടെ അവ ജീവിതത്തിന്റെ ആകാശവിശാലതയിലേക്ക് നോക്കുന്നു. ജീവിതാർത്ഥങ്ങളെയപ്പാടെ പ്രണയത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു. അങ്ങനെ നിത്യജീവിതത്തിനുള്ളിൽ ഒരു അപരലോകം തീർക്കുന്നു.“
-സുനിൽ. പി. ഇളയിടം

ഒരാള്‍ ഡയറിയില്‍ എഴുതിവയ്ക്കുന്ന സ്വകാര്യക്കുറിപ്പുകള്‍ സമൂഹത്തോട് മുഴുവന്‍ സംസാരിക്കുന്നവയാകാറുണ്ട്.
ചില ജയില്‍ ഡയറികള്‍ ലോകം ഏറ്റെടുത്തിട്ടുണ്ട്. വിഷയം പ്രണയം ആണെങ്കില്‍ സൗരഭ്യം വര്‍ദ്ധിക്കും.
ഈ വര്‍ദ്ധിതസുഗന്ധത്തിന്റെ ഉദ്യാനമാണ് സൂര്യശങ്കറിന്റെ കാവ്യക്കുറിപ്പുകള്‍. 

മഹാകാവ്യപ്പിറവിക്കു പ്രണയനിരാസവും ഒറ്റയാനുണ്ടാകുന്ന വിധവും കാടു കേറിപ്പോയ പറച്ചിലും കുരുവിയുടെ  വഴികാട്ടലും എല്ലാം ഈ രമണീയചിന്തകളില്‍ ഉണ്ട്. മഴയ്ക്ക് മതമുണ്ടോ എന്ന ചോദ്യവുമുണ്ട്. ഹൈക്കു പോലെ വായിച്ച് അനുഭവിക്കാവുന്ന രചനകള്‍.
-കുരീപ്പുഴ ശ്രീകുമാർ

ഹൈക്കു കവിതകൾപോലെ
ജീവിതം പറയുന്ന വരികൾ.
പ്രണയത്തെ ജീവിതത്തോടു
ചേർത്തുവെച്ച് പാടിയ
ഹൃദയസ്പന്ദനങ്ങൾ.
ഇതിൽ വിരഹമുണ്ട്.
വേദനയുണ്ട്.
ആഴമേറും അനുഭൂതിയുണ്ട്.
രാഷ്ട്രീയവും നിലപാടുകളുമുണ്ട്. ആറ്റിക്കുറുക്കിയ വാക്കുകളിലൂടെ അതെല്ലാം ഒഴുകിവരുമ്പോൾ
ചെറുതിലും വലുതായ ചിലത് അതിൽ ധ്വനിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ
ഇതിനെ കവിതയെന്നു വിളിക്കാം.
ജീവിതത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളെ തൊടുന്നിടത്താണ് കവിത.
അത് കുറച്ചുകൂടി ആഴത്തിലേക്കും ആകാശത്തിലേക്കും കണ്ണായി മാറുന്നു.
ആ കാഴ്ചയിൽ നാം ഉറച്ചും ഉറപ്പിച്ചും പറഞ്ഞതെല്ലാം മൗനമായിപ്പോകുന്നു. ഒരൊറ്റ കാഴ്ചയിൽ മങ്ങിപ്പോയ നമ്മുടെ കണ്ണുകളെ അത് തെളിഞ്ഞ കാഴ്ചയിലേക്ക് വീണ്ടെടുക്കുന്നു.
നാം ചിന്തിച്ചതിനോടും
അറിഞ്ഞതിനോടും
ഒപ്പം മറ്റു ചിലതുകൂടി കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് അതോർമ്മിപ്പിക്കുന്നു.
ഇത്രയും ചെയ്യാൻ സൂര്യയ്ക്ക് കഴിയുന്നുണ്ടെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ അനുഭവം.
-ഷൗക്കത്ത്
Write a review on this book!.
Write Your Review about റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1287 times

Customers who bought this book also purchased