Book Name in English : Penmaram
സ്ത്രീയുടെ ഉടല്‍ ഭോഗവസ്തു മാത്രമാണെന്ന പുരുഷാധിപത്യ മനോഭാവമാണ് പെണ്‍മരത്തിലെ പഞ്ചമിയുടെ ജീവിതഗതി
നിശ്ചയിക്കുന്നത്. അതു തിരിച്ചറിഞ്ഞ പഞ്ചമി തന്നെപ്പോലുള്ള ആയിരക്കണക്കിനു പഞ്ചമിമാര്‍ക്കുവേണ്ടി നിലകൊള്ളാന്‍
മാനസികമായും ശാരീരികമായും സന്നദ്ധയാവുകയാണ്.
പെണ്‍കരുത്തിന്റെ ചെറുത്തുനില്‍പ്പില്‍ പൗരുഷങ്ങള്‍
ഞെട്ടറ്റുവീഴുന്നു. അത് വ്യവസ്ഥാപിത നിയമവ്യവസ്ഥ
കുറ്റകരമായി പരിഗണിക്കുന്നു. പുരുഷനിര്‍മ്മിതനിയമങ്ങള്‍ക്ക്
സ്ത്രീയുടെ ദുരിതം തിരിച്ചറിയാനാകുന്നില്ലെന്നും കല്ലിയൂര്‍
ഗോപകുമാര്‍ പെണ്‍മരത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്;
അതേസമയം സ്ത്രീയും പുരുഷനും
പരസ്പരപൂരകമാണെന്ന തത്ത്വം വിസ്മരിക്കുന്നുമില്ല.
– ഡോ. ജോര്‍ജ് ഓണക്കൂര്‍
ദുരിതക്കയങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കുന്ന പഞ്ചമി എന്ന
പെണ്‍കുട്ടി ഒരു നാടിന്റെ നേതാവായി മാറുന്ന കഥ. സ്ത്രീയെ
ഉപഭോഗവസ്തുവായി കാണുന്ന ആണ്‍സമൂഹത്തിനു മുമ്പില്‍
സ്ത്രീശക്തി വിളിച്ചോതുന്ന നോവല്‍.Write a review on this book!. Write Your Review about പെൺമരം Other InformationThis book has been viewed by users 710 times