Book Name in English : Prathyasayude Pravachakan
അമിത വൈകാരികതയിലേക്ക് വഴുതിപോകാതെ ബുദ്ധിയുടെ താല്പര്യങ്ങളെക്കൂടി ശമിപ്പിക്കുന്ന ഒരു പഠനഗ്രന്ഥം (ബോബി ജോസ് കട്ടിക്കാട്)
പ്രവാചകന്‍റെ വായില്‍ ഇടിയും മിന്നലുമുണ്ട്. അവന്‍ തുപ്പുക തീയാണ്. അവന്‍റെ ശ്വാസം കൊടുങ്കാറ്റാണ്. ആ നാവ് ഇരുതലവാളാണ്. പ്രവാചകന് മുഖം നോട്ടമില്ല. ഉപചാരങ്ങളില്ല തന്ത്രപ്പയറ്റുകളില്ല ഇരട്ടനാക്കും പൊള്ളച്ചിരിയുമില്ല. പ്രവാചകന്‍ ഒറ്റയാനാണ്. അവിടെ ഗ്രൂപ്പില്ല, ക്ലിക്കില്ല, ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കുന്നവനാണ്, പാദങ്ങള്‍ ഭൂമിയിലും ശിരസ്സ് ആകാശത്തിലുമൂന്നി നില്‍ക്കുന്ന ഹിമവാനാണവന്‍.
തെറ്റിനോടു വിട്ടുവീഴ്ചയില്ലെങ്കിലും തെറ്റിപ്പോകുന്നവരോട് സഹതപിക്കന്നവനാണ് പ്രവാചകന്‍, സുവിശേഷാത്മക ജീവിതത്തെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും ദിവ്യകാരുണ്യഭക്തിയെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവചരിത്രബന്ധിയായി പഠിപ്പിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about പ്രത്യാശയുടെ പ്രവാചകന്‍ Other InformationThis book has been viewed by users 1942 times