Book Name in English : Footballinte Pusthakam
ഒരു സാധാരണ ഫുട്‌ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്‌ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. സവിശേഷമായൊരു രീതിയില്‍, തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്‌സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് അവതരിപ്പിക്കുേമ്പാള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ്
ഡയറിയായി അതു മാറുന്നത് കാണാം. വായനക്കാരനെത്തന്നെ 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രരചയിതാവാക്കുന്നതാണീ ഡയറി. എല്ലാറ്റിന്റെയും അടിത്തറയായി ഫുട്‌ബോളിന്റെതന്നെ ചരിത്രവും പെലെയെന്ന ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രംതന്നെയും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രഗതികളും ഇതില്‍ വായിക്കാം.
-യു. ഷറഫലിWrite a review on this book!. Write Your Review about ഫുട്ബോളിൻ്റെ പുസ്തകം Other InformationThis book has been viewed by users 480 times