Book Name in English : Balagopalakam
കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് ഇവര്‍ അതിവേദനയോടെ ഉള്‍ക്കൊള്ളുന്നു. ചിലരില്‍ തൊലിപ്പുറമേ പോറലുകള്‍ വീഴ്ത്തി നുറുങ്ങുവേദന തീര്‍ക്കുന്ന ജീവിതം, മറ്റു ചിലരെ ഉണങ്ങാത്ത, രക്തം കിനിഞ്ഞുകൊണ്ടേയിരിക്കുന്ന വ്രണങ്ങളാല്‍ മരണപര്യന്തം പീഡിപ്പിക്കുന്നു. ‘റഡാര്‍സ്‌കോപ്പി’ല്‍ തെളിയുന്നത് ശത്രുവോ മിത്രമോ എന്നു മനസ്സിലാക്കുവാനാകാതെ, മല്ലിടുന്നത് ഭാഗ്യവുമായോ നിര്‍ഭാഗ്യവുമായോ എന്നു തിരിച്ചറിയുവാനാകാതെ ഇതിലെ പോരാളികള്‍ കുഴങ്ങുന്നു. വൈകാരികവിക്ഷുബ്ധതകളുടെയും മനോവിഭ്രാന്തികളുടെയും ആത്മശൈലവിളുമ്പില്‍ ഇവര്‍ പതനവും കാത്തു നില്‍ക്കുന്നുWrite a review on this book!. Write Your Review about ബാലഗോപാലകം Other InformationThis book has been viewed by users 316 times