Book Name in English : Baalavimsathy Or Thripuraa Vimsathy
ബാലാവിംശതിക്ക് ഭാഷയിൽത്തന്നെ ഉണ്ടായ നല്ല രണ്ടു വ്യാഖ്യാനങ്ങളാണ് കൈക്കുളങ്ങര രാമവാര്യരുടെ ’രഹസ്യകല്‌പതരു’വും കണ്ടിയൂർ മഹാദേവ ശാസ്ത്രികളുടെ ’ഭാഷാഭാഷ്യ’വും, നാൽപതോളം കാവ്യശാസ്ത്രാദിഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതിയ മഹാപണ്ഡിതനായ വാര്യരുടെ വ്യാഖ്യാനം വിശദവും വിപുലവുമാണ്.ശ്ലോകം, പദം, വിഭക്തി, അന്വയം, അന്വയാർത്ഥം, പരിഭാഷ, സാരം വിശദവിവരണം എന്നീ ക്രമത്തിൽ സാധാരണക്കാർക്കുപോലും ഗ്രഹിക്കാൻ പറ്റിയ വിധത്തിലുള്ളതാണ് ഇത്. പണ്‌ഡിതവരേണ്യനായ കണ്ടിയൂരിന്റെ ഭാഷ്യം ആധുനികരീതിയിലുള്ളതും ലളിതവുമാണ്. നാമപാരായണപ്രകാരം ശ്രീവിദ്യോപാസന ചെയ്ത് സിദ്ധി വരുത്തിയ ദേഹമാണ് കണ്ടിയൂർ എന്നതിനാൽ അദ്ദേഹത്തിന്റെ വ്യാഖ്യാനവും ഇവിടെ ആധികാരികമാകുന്നു. മേൽപറഞ്ഞ രണ്ടു വ്യാഖ്യാനങ്ങളും ചേർത്ത് ഒറ്റ പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണിവിടെ.Write a review on this book!. Write Your Review about ബാലാവിംശതി അഥവാ ത്രിപുരാസ്തോത്രം വിംശതി Other InformationThis book has been viewed by users 283 times