Book Name in English : Bharanaghadanayude Kavalal Ormakurippukal
ടീസ്റ്റ സെതല്‍വാദ് ആരാണ്? വലതുപക്ഷ ഹിന്ദുവിന് അവര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള ’’യശസ്സി’’ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്. ഇത് യഥാര്‍ത്ഥ തീസ്തയുടെ കഥയാണ്. സ്വാതന്ത്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും ഉത്തമമായ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ ധീരയായ പോരാളി. ഹൃദസ്പൃക്കായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍, മുത്തച്ഛനും അച്ഛനും തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി; 1992-93 ബാബറി മസ്ജിദ് തര്‍ക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നില്‍ ആവിഷ്‌കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി; എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തില്‍ താന്‍ വഹിച്ച പങ്കിനെപ്പറ്റി പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, ഉള്‍ക്കരുത്തോടെയുള്ള, തകര്‍ക്കാന്‍ പറ്റാത്ത പ്രതിബന്ധതയുടെ ആവേശമുണര്‍ത്തുന്ന കഥയാണിത്.Write a review on this book!. Write Your Review about ഭരണഘടനയുടെ കാവലാള്‍ ഓര്‍മ്മക്കുറിപ്പുകള്‍ Other InformationThis book has been viewed by users 778 times