Book Name in English : Bharatamuniyude Natyasastram - Vol 1
ഭാരതീയ കലാപാരമ്പര്യത്തിന്റെ പ്രയോഗവും ദര്‍ശനവും നിര്‍ണയിച്ച ഗ്രന്ഥമാണ് നാട്യശാസ്ത്രം. ഇരുപത്തഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിറന്ന ഗ്രന്ഥം. ഭരതശാസ്ത്രത്തിന്റെ പ്രതിസംസ്കരണങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്ത്യന്‍ സൗന്ദര്യശാസ്ത്രത്തിന്റെ സ്വരൂപം നിര്‍ണയിച്ചത്. ഇത്ര ബൃഹത്തും സുക്ഷ്മവുമായി നാട്യകല വിശദീകരിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് ഇല്ലതന്നെ. നാട്യം ഉത്ഭവിച്ചതും പ്രചരിച്ചതും സംബന്ധിച്ച ചരിത്രപ്രസക്തിയുള്ള മിത്തുകള്‍ ആവിഷ്ക്കരിച്ചത് നാട്യശാസ്ത്രത്തിന്റെ ആദ്യത്തെയും അവസാനത്തെയും അധ്യായങ്ങളിലാണ്.Write a review on this book!. Write Your Review about ഭരതമുനിയുടെ നാട്യശാസ്ത്രം Other InformationThis book has been viewed by users 5663 times