Book Name in English : Malsyagandhikalude Dweep
ആമദ്വീപില്‍ താമസിക്കുന്ന മഹാലിയ പറയുന്ന കഥയാണിത്. അവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും മീന്‍ പിടിക്കാന്‍
പോകുമായിരുന്നു. അവര്‍ക്കെല്ലാം മീനിന്റെ മണമായിരുന്നു.
അങ്ങനെ ദ്വീപിനു മത്സ്യഗന്ധികളുടെ ദ്വീപ് എന്നു പേരു കിട്ടി.
കടലില്‍ എവിടെയൊക്കെയാണ് മീനുള്ളതെന്ന് പ്രവചിക്കാന്‍
കഴിവുള്ള മിടുക്കിപ്പെണ്ണാണ് താലിത. എല്ലാവരും അവളുടെ
പിന്നാലെ തോണി തുഴയും. കടലമ്മ അവള്‍ക്കൊരു
തിളങ്ങുന്ന മുത്തു സമ്മാനിച്ചു, മറ്റാര്‍ക്കും
അത് കൊടുക്കരുതെന്നു പറഞ്ഞ്. പക്ഷേ, ദ്വീപിലെത്തിയ
ഒരു വ്യാപാരി അവള്‍ക്കു സുഗന്ധതൈലം കൊടുത്ത്
പകരം മുത്തു കൈക്കലാക്കി. കടലമ്മ താലിതയെ ശപിച്ചു.
ഭൂമിയെ സര്‍വ്വനാശത്തില്‍നിന്നു രക്ഷിക്കാന്‍
നാം ജാഗ്രതയോടെ ജീവിക്കണമെന്ന്
മുന്നറിയിപ്പുനല്‍കുന്ന കഥ.Write a review on this book!. Write Your Review about മത്സ്യഗന്ധികളുടെ ദ്വീപ് Other InformationThis book has been viewed by users 171 times