Book Name in English : Malamuzhakki
കാടിന്റെ ഗഹനത സമ്മാനിച്ച വശ്യവും മനോഹരവുമായ അനുഭവങ്ങളുടെ ദീപ്തമായ ഓർമക്കുറിപ്പുകൾ.
മലകളെ തഴുകി കാടുകളെ ചുംബിച്ചു വരുന്ന കാറ്റ്… മേഘങ്ങളിൽ നിന്നും ഇറ്റുവീഴുന്ന ജലകണം…
ഇവിടെ കാട്ടുവഴികളും പർവതങ്ങളും ജലപഥങ്ങളും നമ്മെ വിളിക്കുന്നു. കാറ്റിൽ ഒഴുകിവരുന്ന സുഗന്ധം നമ്മെ മോഹിപ്പിക്കുന്നു. നഗരങ്ങളുടെ മലിനമായ ബഹളങ്ങളിൽ നിന്നും ആദരവോടെ കാട്ടിലെത്തിച്ചേർന്ന നാം സുരക്ഷിതരാണ്; അവിടെ നഗരങ്ങളിലെപ്പോലെ വിഷവായുവോ മലിനജലമോ ഉണ്ടാകില്ല. ഗാഢവും നിർമലവുമായ മാതൃതലങ്ങളുള്ള കാടിന് പ്രണയസമാനമായ അലിവുനിറഞ്ഞ ഒരു മായികതയുണ്ട്… കാട്ടിൽ ചെല്ലുമ്പോൾ നാം കാടായിത്തീരുകയാണ്.
ഭൂമിയുടെ ഉർവരതയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന വനസ്മരണകൾWrite a review on this book!. Write Your Review about മലമുഴക്കി Other InformationThis book has been viewed by users 1709 times