Book Name in English : Mahaanatanam
ഒരു ജീവിതത്തില്‍ത്തന്നെ പല നടനങ്ങള്‍ ആടിത്തീര്‍ക്കുകയും നാനാവിധത്തിലുള്ള പരിക്കുകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്യുന്ന മനുഷ്യരുടെ കഥയാണിത്… ഭൂതവും വര്‍ത്തമാനവും മാറിമാറി കാലമെന്ന പ്രഹേളിക നിന്നുകത്തുകയാണ് ‘മഹാനടന’ത്തില്‍. ചരിത്രത്തിന്റെ അന്തഃക്ഷോഭങ്ങളും വര്‍ത്തമാനത്തിന്റെ പൊയ്മുഖങ്ങളും സമാസമം അണിനിരക്കുന്നതിന്റെ സൗന്ദര്യാത്മകതലം ഈ കൃതിയിലെ മനുഷ്യാനുഭവത്തെ ഒരേസമയം തീക്ഷ്ണവും ആര്‍ദ്രവുമാക്കുന്നുണ്ട്…
-ഡോ. ജൈനിമോള്‍ കെ.വി.
അരങ്ങില്‍ പലപല കഥാപാത്രങ്ങളായി പകര്‍ന്നാട്ടം നടത്തി കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പു മാഞ്ഞുപോകുന്ന ഗഗന്‍ എന്ന നാടകനടനും നാട്ടുചരിത്രത്തിന്റെ ഏകതാനത വിട്ട് പല വിതാനങ്ങളിലേക്ക് പടര്‍ന്നുകയറുന്ന എരിപുരം എന്ന നാടിന്റെ ചരിത്രവര്‍ത്തമാനവും മുഖ്യമായിവരുന്ന നോവല്‍. ഉണ്മയ്ക്കുമേല്‍ ഇരുള്‍മറയിട്ടുകൊണ്ടുള്ള ജീവിതാഭിനയങ്ങളും രാഷ്ട്രീയമേഖലയിലെ ദര്‍ശനശൂന്യതയും പൊള്ളത്തരങ്ങള്‍കൊണ്ടു കെട്ടിപ്പടുത്ത സാമൂഹികഘടനയുമെല്ലാം വിശകലനം ചെയ്യുകയും നിലപാടില്ലായ്്മ എന്ന പൊതുശീലത്തില്‍നിന്നുംമാറി ധീരമായി രാഷ്ട്രീയസംവാദം നടത്തുകയും ചെയ്യുന്ന രചന.Write a review on this book!. Write Your Review about മഹാനടനം Other InformationThis book has been viewed by users 19 times