Book Image
  • മഹാസമർ പാക്കേജ്
  • back image of മഹാസമർ പാക്കേജ്
  • inner page image of മഹാസമർ പാക്കേജ്

മഹാസമർ പാക്കേജ്

ഡോ നരേന്ദ്ര കോഹലി

മഹാസമര്‍ മഹാഭാരത കഥയുടെ തിരുത്തലോ മാറ്റിയെഴുതലോ അല്ല. മറിച്ച്‌ കാലാനുസൃതമായ വീക്ഷണത്തിലുള്ള പുനരാഖ്യാനമാണ്‌.
Following are the 8 items in this package
Printed Book

Rs 4,870.00
Rs 4,626.00

1)  പ്രത്യക്ഷം by ഡോ നരേന്ദ്ര കോഹലി

Rs 650.00
Rs 617.00
കൃഷ്ണന്റെ മകനും ദുര്യോധനന്റെ മകളും ചേര്‍ന്ന് ബലരാമനെ തീര്‍ത്തും കൃഷ്ണന്റെ എതിര്‍പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത് നമുക്കിതില്‍ കാണാം. യാദവകുലത്തിലെ സംഘര്‍ഷം മറനീക്കി പുറത്തുവരുമ്പോള്‍ തനിക്ക് നിഷ്പക്ഷതയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു കണ്ട് നിസ്സഹായനാകുന്ന കൃഷ്ണനെയും സ്വന്തം നേതൃത്വത്തില്‍ സംഘടിപ്പിച്ചുണ്ടാക്കിയ നാരായണീ സേനയെ ദുര്യോധനന്റെ പക്ഷത്തേക്ക് നല്കി അവരുടെ സര്‍വ്വനാശം ഉറപ്പാക്കി യാദവകുലത്തിലെ തന്നെ ധാര്‍മ്മിക അധഃപതനത്തിന് പരിഹാരം ഉറപ്പാക്കുന്ന കൃഷ്ണനെയും ധര്‍മ്മത്തിന്റെ പക്ഷത്ത് കൃഷ്ണനുണ്ടെന്നും കൃഷ്ണനുള്ളിടത്ത് വിജയമുണ്ടെന്നുമുള്ള ആത്മവിശ്വാസത്തോടെ നിരായുധനായ കൃഷ്ണനെത്തന്നെ വരിക്കുന്ന പാര്‍ഥനെയും നാം ഇതില്‍ കാണുന്നു. യുദ്ധം അനിവാര്യമാണെന്നറിയുമ്പോഴും അധര്‍മ്മത്തിന്റെയും ആ പക്ഷത്തു നില്‍ക്കുന്നവരുടെയും സര്‍വ്വനാശം അനിവാര്യമാണെന്നറിയുമ്പോഴും ശാന്തിക്കായി അവസാനനിമിഷം വരെ ശ്രമം കൃഷ്ണന്‍ നടത്തുന്നു. പാണ്ഡവരെ ഒന്നോടെ കൊന്നൊടുക്കാന്‍ എന്നും കൂട്ടുനിന്ന കര്‍ണ്ണനെ അയാള്‍ കുന്തിയുടെ തന്നെ മകനാണെന്നും ജ്യേഷ്ഠപാണ്ഡവനാണെന്നും പറഞ്ഞ് നിശ്ചേഷ്ടനാക്കേണ്ടത് യുദ്ധം ഒഴിവാക്കാനും സാധിച്ചില്ലെങ്കില്‍ ജയിക്കാനും ആവശ്യമായിരുന്നു. എന്നിട്ടും കര്‍ണ്ണന്‍ ധര്‍മ്മത്തിന്റെ പക്ഷത്തേക്ക് മാറാന്‍ തയ്യാറാകാതെ നിന്ന് യുദ്ധത്തില്‍ ദുര്യോധനനെ തീര്‍ത്തും ചതിക്കുന്നതെങ്ങനെയെന്നു വര്‍ണ്ണിക്കുന്ന രചന. സഹോദരനും മക്കളും പോലും കൂടെയില്ലെന്നു കണ്ടിട്ടും ധര്‍മ്മത്തിനുവേണ്ടി നിരായുധനായി യുദ്ധഭൂമിയില്‍ നില്‍ക്കുന്ന കൃഷ്ണനെനമുക്കിതില്‍ കാണാം.
എല്ലാത്തിനുമുപരി ഭഗവദ്ഗീതയുടെ മഹാസന്ദേശം പാര്‍ഥനിലേക്ക് പകരുന്ന പാര്‍ഥസാരഥിയെയും ഇനി താന്‍ യുദ്ധഭൂമിയില്‍ വീഴുന്നതുതന്നെ ഉചിതമെന്നു മനസ്സിലാക്കി സ്വന്തം പരാജയത്തിന് പാണ്ഡവര്‍ക്ക് ഉപായം പറഞ്ഞുകൊടുക്കുന്ന ഭീഷ്മരെയും അവതരിപ്പിക്കുന്ന രചന. കുരുകുലത്തിന്റെ സര്‍വ്വനാശത്തിലേക്കുള്ള പ്രയാണത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞ നോവല്‍.
Translated by K C Jayakumar
പ്രത്യക്ഷം

2)  പ്രച്ഛന്നം by ഡോ നരേന്ദ്ര കോഹലി

Rs 775.00
Rs 697.00

പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നില്‍ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പാണ്ഡവര്‍ കൈക്കൊണ്ട ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാന്‍ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു... അജ്ഞാതവാസത്തിലെ വിധിവൈപരീത്യങ്ങളെ പാണ്ഡവര്‍ എങ്ങനെ നേരിടുന്നുവെന്ന് വര്‍ണ്ണിക്കുന്ന രചന... അവിടെ പാണ്ഡവരും വിശേഷിച്ച് പാഞ്ചാലിയും നേരിട്ട പ്രതിസന്ധികളും അവയെ കൗശലപൂര്‍വ്വം നേരിട്ടതും ഗോഹരണ സംഭവത്തില്‍ കൗരവമഹാരഥികളെ ജയിച്ച് വിരാടന്റെ സഭയില്‍ പ്രത്യക്ഷപ്പെട്ടതും നമുക്കിതില്‍ കാണാം... ഇതിനെ ല്ലാമപ്പുറം കര്‍ണ്ണന്റെ ദിഗ്വിജയത്തിന്റെയും ജന്മനായുള്ള കര്‍ണ്ണകുണ്ഡലങ്ങളുടെയും അഭേദ്യമായ മാര്‍ച്ചട്ടയുടേയും കള്ളക്കഥകളുടെ യാഥാര്‍ഥ്യം വിശദീകരിച്ച് കര്‍ണ്ണനെന്ന അധമ കഥാപാത്രത്തെ കൂടുതല്‍ പരിചയപ്പെടുത്തുന്ന
രചന... കൂടാതെ ഗന്ധര്‍വ്വരോടു തോറ്റ്, പാണ്ഡവരോടു സഹായത്തിനായി കെഞ്ചുന്ന ദുര്യോധനനെയും പാണ്ഡവരോടു തോറ്റിട്ട് ധര്‍മ്മപുത്രന്റെ കൃപകൊണ്ടു മാത്രം രക്ഷപ്പെടുന്ന ജയദ്രഥനെയും അജ്ഞാതവാസകാലത്ത് പാണ്ഡവരെവിടെപ്പോയി എന്നറിയാന്‍ ആവേശത്തോടെ അന്വേഷിച്ചു നടക്കുന്ന ബലരാമനെയും അവതരിപ്പിക്കുന്നു. യാദവകുലത്തിലെ അഭിപ്രായവ്യത്യാസങ്ങളുടെ ആഴവും നമുക്കിതില്‍ കാണാം.
Translated by K C Jayakumar
പ്രച്ഛന്നം

3)  ബന്ധനം by ഡോ നരേന്ദ്ര കോഹലി

Rs 580.00
Rs 522.00
മഹാസമര്‍ മഹാഭാരത കഥയുടെ തിരുത്തലോ മാറ്റിയെഴുതലോ അല്ല. മറിച്ച്‌ കാലാനുസൃതമായ വീക്ഷണത്തിലുള്ള പുനരാഖ്യാനമാണ്‌. ഭീഷ്‌മര്‍ക്ക്‌ സ്വച്ഛന്ദമൃത്യുവല്ല, സ്വച്ഛന്ദമുക്തിയാണ്‌ പിതാവ്‌ ശന്തനു വരമായി നല്‌കിയതെന്നും ഹസ്‌തിനാപുരത്തിന്റെ രാജസിംഹാസനത്തിലിരിക്കില്ലെന്നു ശപഥംചെയ്‌ത ഭീഷ്‌മര്‍ രാജവംശവുമായി ബന്ധിക്കപ്പെടുകയായിരുന്നുവെന്നും പറയുന്ന രചന. ഈ ബന്ധനം ഭീഷ്‌മരെക്കൊണ്ട്‌ എന്തെല്ലാം ചെയ്യിച്ചില്ല...!

സ്വന്തം വംശപരമ്പരയ്‌ക്കു ഹസ്‌തിനാപുരത്തിലെ സിംഹാസനം നേടിയെടുക്കാന്‍വേണ്ടി ആവോളം ശ്രമിച്ചിട്ടും നിരാശയോടെ വ്യാസന്റെ കൂടെ കൊട്ടാരം വിട്ടുപോകാന്‍ സത്യവതി ബാധ്യസ്ഥയായി. എന്നിട്ടും വരും തലമുറയുടെ ഭരണത്തിന്‌ കാവല്‍ നില്‌ക്കാന്‍ നിസ്സഹായനായി ഭീഷ്‌മര്‍ ബന്ധിക്കപ്പെട്ടുപോയി.

ഇതിനെല്ലാമിടയില്‍ ദേവപുത്രന്മാരെ നേടുന്ന ഗാന്ധാരിയുടെയും മാദ്രിയുടെയും കഥയ്‌ക്കൊപ്പം അകാലമൃത്യുവിനിരയാകുന്ന പാണ്ഡുവിന്റെയും നിസ്സഹായതകളിലേക്ക്‌ വായനക്കാരെ കൊണ്ടുപോകുന്ന രചന. ബന്ധനം ശാന്തനു, സത്യവതി, ഭീഷ്‌മര്‍, ധൃതരാഷ്‌ട്രര്‍, പാണ്ഡു തുടങ്ങി പലരുടെയും മനഃശ്ശാസ്‌ത്രപരമായ അവസ്ഥകളുടെയും ജീവിതമൂല്യങ്ങളുടെയും കഥയാണ്‌.
ബന്ധനം

4)  അധികാരം by ഡോ നരേന്ദ്ര കോഹലി

Rs 450.00
Rs 405.00
ജ്യേഷ്ഠാനുജന്മാരുടെ മക്കളായി കുരുകുലത്തില്‍ പിറന്നവര്‍ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന് മഹാഭാരതകഥയുടെ ഗഹനതകളിലേക്ക് ആഴ്ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടേയും വന്ദ്യവയോധികനായ ഭീഷ്മരുടെ ദുര്‍ബലതയുടേയും കഥ. സുയോധനന്‍ ദുര്യോധനനാകുന്നതും സുശ്ശാസനന്‍ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കര്‍ണ്ണന്റെ അത്യാഗ്രഹങ്ങളും നമുക്കതില്‍ ദര്‍ശിക്കാം.

ഇത് മഹാഭാരതകഥ മാത്രമല്ല, മറിച്ച് അധികാരത്തിന്റെ സോപാനങ്ങളിലേക്ക് കടന്നുകയറാന്‍ നടത്തപ്പെടുന്ന കുതന്ത്രങ്ങളുടെ മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള പുനരാഖ്യാനമാണ്. ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും സംഘര്‍ഷത്തിന്റെ കഥ ഇന്നത്തെ ഭാഷയില്‍ പറഞ്ഞിരിക്കുന്നു.

വിവ. ഡോ. കെ.സി. അജയകുമാര്‍, ഡോ. കെ. സിന്ധു
അധികാരം

5)  മുക്തി by ഡോ നരേന്ദ്ര കോഹലി

Rs 775.00
Rs 697.00
മുക്തിയുടെ കഥ മഹാഭാരതത്തിലെ ദ്രോണപര്‍വ്വത്തിലാരംഭിച്ച് ശാന്തിപര്‍വ്വം വരെയുള്ളതാണ്. കഥ മിക്കവാറും യുദ്ധഭൂമിയിലാണു നടക്കുന്നത്. മഹത്തായ ആയുധങ്ങള്‍ പ്രയോഗിച്ചുള്ള യുദ്ധത്തിനൊപ്പം പലരുടെയും മനസ്സില്‍ നടന്ന യുദ്ധങ്ങളും ഇതില്‍ നമുക്കുകാണാം. താന്‍ കുന്തിയുടെ പുത്രനാണെന്ന് കര്‍ണ്ണന്‍ നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ പാണ്ഡവരുടെ മിത്രമാകുമായിരുന്നോ? ബലരാമന്‍ ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായിരുന്നിട്ടും അവസാനനിമിഷം വരെ ദുര്യോധനനെ രക്ഷിക്കാന്‍ മാത്രമല്ല പാണ്ഡവരുടെ പരാജയം ഉറപ്പാക്കാനും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്തുകൊണ്ട്? ഭീഷ്മരെയും ദ്രോണരെയും കര്‍ണ്ണനെയുമെല്ലാം അര്‍ജ്ജുനന്‍ പരാജയപ്പെടുത്തിയതെങ്ങനെ? ആയുധമേന്താത്ത കൃഷ്ണന്‍ ധര്‍മ്മത്തെ വിജയത്തിലെത്തിച്ചതെങ്ങനെ? എന്നെല്ലാമുള്ള ചോദ്യങ്ങളുടെ വ്യക്തമായ ഉത്തരവും ഈ നോവലില്‍ നമുക്കു കാണാം.
ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവര്‍ക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടിയുടെയും യഥാര്‍ഥ രൂപം കാണാനാവുകയാണ്. ഓരോ ചിന്തിക്കുന്ന മനുഷ്യനും ജീവിതത്തില്‍ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കുമ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു.
മക്കളെയെല്ലാം രണഭൂമിയില്‍ കുരുതി കൊടുത്തിട്ടും അധികാരഭ്രമവും പ്രതികാരദാഹവും വിട്ടുമാറാത്ത ധൃതരാഷ്ട്രരെയും ഹസ്തിനാപുരത്തോട് ബന്ധിക്കപ്പെട്ടുപോയ ഭീഷ്മരുടെ മുക്തിയുടെയും പിതൃതുല്യനായി തങ്ങള്‍ കണക്കാക്കിയ ധൃതരാഷ്ട്രരുടെ ആജ്ഞകളുടെയും ധര്‍മ്മബോധത്തിന്റെയും ബന്ധനത്തില്‍ പെടാന്‍ എന്നും വിധിക്കപ്പെട്ട പാണ്ഡവരുടെ ബന്ധനമുക്തിയുടെയും ഹൃദയസ്പൃക്കായ വര്‍ണ്ണനയിലൂടെ ധര്‍മ്മമുള്ളിടത്തു ജയം എന്നു നമുക്കു ദര്‍ശിക്കാനാകുന്ന മഹാനോവല്‍.
മഹാഭാരതസംബന്ധിയായ അനേകം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്കുന്ന രചന. മനുഷ്യന് ധര്‍മ്മത്തിന്റെയും മുക്തിയുടെയും യഥാര്‍ഥപാഠം പറഞ്ഞുതരുന്ന മഹാരചനയുടെ നോവല്‍ ആവിഷ്‌കാരം.
പരിഭാഷ : ഡോ.കെ.സി.അജയ കുമാര്‍
മുക്തി

6)  അന്തരാള്‍ by ഡോ നരേന്ദ്ര കോഹലി

Rs 420.00
Rs 378.00
ചൂതുകളിയിലൂടെ പാഞ്ചാലിയുള്‍പ്പെടെ സര്‍വ്വസ്വവും നഷ്‌ടപ്പെട്ട പാണ്ഡവര്‍ പതിമ്മൂന്നു വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അജ്ഞാതവാസവുമെന്ന നിബന്ധനയോടെ ഹസ്‌തിനാപുരം വിടുമ്പോള്‍ കുന്തി അവരുടെ കൂടെ പോകാഞ്ഞതെന്തുകൊണ്ട്‌? വിദുരനെ പാണ്ഡവപക്ഷപാതിയെന്നു കണക്കാക്കി ഹസ്‌തിനാപുരത്തില്‍ നിന്നു പുറത്താക്കിയിട്ടും ധൃതരാഷ്‌ട്രര്‍ക്ക്‌ തിരിച്ചുവിളിക്കേണ്ടിവന്നതെന്തുകൊണ്ട്‌?

ധര്‍മ്മത്തിന്റെ പേരില്‍ സര്‍വ്വസ്വവും നഷ്‌ടപ്പെടുത്തിയ പാണ്ഡവരുടെ ധര്‍മ്മബോധത്തോട്‌ പാഞ്ചാലര്‍ക്കോ കൃഷ്‌ണനുപോലുമോ യോജിപ്പില്ലാഞ്ഞതെന്തുകൊണ്ട്‌? കൃഷ്‌ണന്റെ സ്വയം അധര്‍മ്മത്തിനെതിരെ പോരാടാന്‍ പുറപ്പെടാതെ പാണ്ഡവരെ എതിര്‍ക്കാഞ്ഞതെന്തുകൊണ്ട്‌? കൃഷ്‌ണന്റെ സിദ്ധാന്തങ്ങള്‍ പാണ്ഡവരുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നതെങ്ങനെ? കൃഷ്‌ണന്‍ സ്വയം അധര്‍മ്മത്തിനെതിരെ പോരാടാന്‍ പുറപ്പെടാതെ പാണ്ഡവരെ മുന്നില്‍ നിര്‍ത്താന്‍ എന്താണു കാര്യം?

കൃഷ്‌ണന്റെ മകന്‍ ദുര്യോധനന്റെ മകളെ വിവാഹംചെയ്യാനിടയായതെങ്ങനെ? ബലരാമന്‍ ഭീമന്റെപക്ഷത്തുനിന്ന്‌ ദുര്യോധനന്റെ പക്ഷത്തേക്ക്‌ മാറിയതിന്റെ രഹസ്യമെന്ത്‌? തുടങ്ങി മഹാഭാരതത്തിലെ അനേകം സത്യങ്ങളിലേക്ക്‌ വായനക്കാരെ കൊണ്ടുപോകുന്ന രചന. ഒപ്പം അര്‍ജ്ജുനന്റെ തപസ്സിന്റെയും ഉര്‍വ്വശിയുടെ ശാപത്തിന്റെയും സൗഗന്ധികപുഷ്‌പത്തിന്റെയുമെല്ലാം കഥ മനോഹരമായി അവതരിപ്പിക്കപ്പെടുന്നു.

വിവ. ഡോ. കെ.സി. അജയകുമാര്‍
അന്തരാള്‍

7)  കര്‍മ്മം by ഡോ നരേന്ദ്ര കോഹലി

Rs 580.00
Rs 522.00
പാണ്ഡവരെ ഒന്നാകെ കൊന്നൊടുക്കി അധികാരത്തിന്റെ സ്ഥിരപ്രതിഷ്‌ഠയ്‌ക്കായി കൗരവര്‍നടത്തിയ ഗൂഢാലോചനയുടെയും അരക്കില്ലത്തില്‍വെന്തുവെണ്ണീറായെന്നു കരുതിയവരുടെ വിജയശ്രീലാളിതമായ പുനരുജ്ജീവനത്തിന്റെയും കഥയാണിത്‌. ജീവരക്ഷയ്‌ക്കും ധര്‍മ്മരക്ഷയ്‌ക്കുമുള്ള പാണ്ഡവരുടെ കര്‍മ്മകാണ്ഡമാണിതില്‍നാം കാണുന്നത്‌. മക്കളെ ഒരുമിച്ചു നിര്‍ത്തി ധര്‍മ്മരക്ഷയ്‌ക്കായി കര്‍മ്മനിരതരാക്കാനുള്ള, ഐക്യമാണു ശക്തിയെന്നറിയുന്ന അമ്മ കുന്തിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാജ്യത്തിന്റെ വിഭജനത്തിലെത്തുന്ന അധികാരദുര്‍മ്മോഹത്തിന്റെയും ധര്‍മ്മത്തെ മൂകസാക്ഷിയാക്കുന്ന രാജശക്തിയുടെയും കഥ. കഥകളുടെ അക്ഷയഖനിയായ മഹാഭാരത്തില്‍നിന്ന്‌ ചൈതന്യം ഉള്‍ക്കൊള്ളുന്ന മറ്റൊരു മനോഹര രചനയാണ്‌ കര്‍മ്മം എന്ന ഈ ആഖ്യായിക.  വിവ. ഡോ. കെ.സി. അജയകുമാര്‍
കര്‍മ്മം

8)  ധര്‍മ്മം by ഡോ നരേന്ദ്ര കോഹലി

Rs 640.00
Rs 576.00
ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍മാത്രം സഞ്ചരിക്കാനാഗ്രഹിച്ച പാണ്ഡവര്‍
ഇന്ദ്രപ്രസ്ഥം സ്ഥാപിച്ചത് എന്തെല്ലാം പ്രതിസന്ധികളെ
തരണം ചെയ്തിട്ടാണ്...! കൃഷ്ണന്റെ ശത്രുവായിരുന്ന ശിശുപാലന്റെ
മകളെ നകുലന്‍വിവാഹം ചെയ്തതെന്തുകൊണ്ട്...? ഖാണ്ഡവവനത്തില്‍
അഗ്നിക്കും ഇന്ദ്രനും തക്ഷകനും എന്തായിരുന്നു താത്പര്യം...?
ജരാസന്ധനെ കൊല്ലുവാന്‍കൃഷ്ണന്‍ഭീമനെ കൂട്ടിക്കൊണ്ടുപോയതിന്റെ
രഹസ്യമെന്ത്? കൃഷ്ണന്‍പാണ്ഡവപക്ഷത്ത് ഉറച്ചുനിന്നതിന്റെയും
യാദവസേന കൗരവപക്ഷത്തായതിന്റെയും ബലരാമ‌ന്‍ നിഷ്പക്ഷനായതിന്റെയും
അടിവേരുകളെവിടെ... ധര്‍മാധര്‍മ്മവിവേചനത്തിന് തയ്യാറാകാതെ,
അന്ധമായ പുത്രസ്‌നേഹത്താല്‍ അധര്‍മ്മത്തെ കാണാനാകാഞ്ഞതിന്റെയും
മഹായുദ്ധത്തിന്റെ അനിവാര്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിന്റെയും കഥ. ഇങ്ങനെ മഹാഭാരതകഥയുമായി ബന്ധപ്പെട്ട അസംഖ്യം രഹസ്യങ്ങളുടെ ചുരുളഴിയുന്ന രചന...
ധര്‍മ്മം
Write a review on this book!.
Write Your Review about മഹാസമർ പാക്കേജ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4966 times

Customers who bought this book also purchased