Book Name in English : Mathapithakkal Ariyan
മക്കളെക്കുറിച്ചുള്ള ആകുലതകളാല്‍ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഉണര്‍ത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കള്‍ക്കുള്ള കുടുംബധ്യാനങ്ങള്‍, ബാലികാബാലന്മാര്‍ക്കുള്ള ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍, കൊച്ചുകുട്ടികള്‍ക്കുള്ള എയ്ഞ്ചല്‍സ് ധ്യാനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അമൂര്‍ത്ത ചിന്തകള്‍ക്കുപരി സമൂര്‍ത്തവും പ്രായോഗികവുമായ നിര്‍ദേശങ്ങളാല്‍ വിരചിതമായ ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത ആത്മീയ ഉണര്‍വിനാല്‍ നിങ്ങള്‍ നിറഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളും യുവതീയുവാക്കളും അവശ്യം വായിച്ചിരിക്കേണ്ട അമൂല്യകൃതി.Write a review on this book!. Write Your Review about മാതാപിതാക്കൾ അറിയാൻ Other InformationThis book has been viewed by users 965 times