Book Name in English : Manushi
അവിവാഹിതയായി ഒരു ചെറിയ വീട് പണിയുന്നതുപോലും എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. അത് പണിതപ്പോഴേക്കും ഞാന്‍ ആകെ തളര്‍ന്നിരുന്നു. മുമ്പ് ഞാന്‍ ഒരു പ്ലോട്ട് ഭൂമി സ്വന്തമാക്കിയ അതേ പ്രദേശത്ത് ഞാന്‍ ഇത് നിര്‍മ്മിക്കുമ്പോള്‍, എനിക്ക് നിഷേധാത്മകമായ അഭിപ്രായപ്രകടനങ്ങള്‍ നേരിടേണ്ടി വന്നു. ചിലപ്പോഴൊക്കെ ഈ കമന്റുകള്‍ എന്നെ ദേഷ്യംപിടിപ്പിച്ചു എന്നതു ശരിയാണ്. എന്നാല്‍, പലപ്പോഴും ഞാന്‍ അവരെ നോക്കി ചിരിക്കും. ജനിച്ച സ്ത്രീയുടെ ഒരേയൊരു ലക്ഷ്യം വിവാഹം കഴിക്കുക എന്നതാണെന്ന് വിശ്വസിക്കുന്ന സ്ത്രീകളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് അര്‍ത്ഥശൂന്യമാണെന്ന് ഞാന്‍ കണ്ടെത്തി. അങ്ങനെ മിണ്ടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പഠിച്ചു. -ബാമ പുരുഷാധിപത്യസമൂഹത്തില്‍, കുടുംബമില്ലാതെ തനിച്ചു ജീവിക്കുന്ന ഒരു സ്ത്രീ. ഈ പരീക്ഷണജീവിതം അവള്‍ക്ക് പൂര്‍ണ്ണ ആത്മവിശ്വാസവും ശക്തിയും നല്‍കി. അങ്ങനെയുള്ള സ്ത്രീ എങ്ങനെ ഒറ്റയ്ക്ക് ജീവിതത്തെ നേരിട്ടു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് രാശാത്തിയുടെ കഥ. പൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂളയില്‍നിന്നുരുവംകൊണ്ട ആത്മകഥാപരമായ നോവല്‍ Write a review on this book!. Write Your Review about മാനുഷി Other InformationThis book has been viewed by users 144 times