Book Name in English : Minniminunginte Yaathrakal
മാനവികതകൊണ്ട് സമ്പന്നമാണ് ഈ ചെറുപ്പക്കാരന്റെ കഥാ ലോകം. അപൂർവ്വം ചില കഥകളിൽ ഭ്രമാത്മകതയും ഫാൻ്റ സിയുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മിക്കകഥകളും മനുഷ്യാവസ്ഥയുടെ നേർചിത്രങ്ങളാണ്. കുറുക്കിയും, ധ്യാനിച്ചും എഴുതാൻ പഠിച്ച കഥാകൃത്താണ് മണികണ്ഠൻ. ഭാഷയുടെ സൂക്ഷ്‌മതയും ആഖ്യാനത്തിലെ കൃത്യതയും ഈ കഥാസമാഹാരത്തിലെ രചനകളെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു. വായിച്ച് താഴെവെച്ചാലും ആർദ്രതയിലും മനുഷ്യത്വത്തിലും സർഗഭാവങ്ങളായി മാറിയ ഈ കഥകൾ വായനക്കാരൻ്റെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരി ക്കും. മതേതരഭാവംകൊണ്ട് സമ്പന്നമായ ഈ കഥകൾ സ് നേഹത്തിലേക്കും ആർദ്രതയിലേക്കും നമ്മെ ഉണർത്തും.
Write a review on this book!. Write Your Review about മിന്നാമിനുങ്ങിൻ്റെ യാത്രകൾ Other InformationThis book has been viewed by users 81 times