Book Name in English : Mohavazhikaliloode
നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്‍റെയും കുടുംബാന്തരീക്ഷത്തിന്‍റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് ’മോഹവഴികളിലൂടെ’ എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്‍, ചൈനീസ് അപ്പൂപ്പന്‍ തുടങ്ങിയ യാത്രാപഥങ്ങളില്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്‍ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ഒരു കുടുംബത്തിന്‍റെ കണ്ണിലൂടെ, അനുഭവങ്ങളിലൂടെ നമ്മള്‍ കണ്ടിട്ടുള്ള ഈ രാജ്യങ്ങള്‍ അഭൗമസൗന്ദര്യത്തോടെ വീണ്ടും കണ്‍മുന്നില്‍ തെളിയുന്നു. മലേഷ്യ, കമ്പോഡിയ, ഇറ്റലി, ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനാനുഭവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഗ്രന്ഥകാരന്‍റെ അമ്മ ഇന്ന് നമ്മോടൊപ്പമില്ല. ഇപ്പോഴും എഴുത്തുകാരന്‍റെ കൂടെയുണ്ടെന്ന വിശ്വാസവും ആ അമ്മയുടെ കരുതലും സ്നേഹവും തണല്‍ വിരിച്ചു നില്‍ക്കുന്ന ആസ്വാദ്യകരമായ സഞ്ചാരവഴികളുമാണ് ഈ കൃതി.Write a review on this book!. Write Your Review about മോഹവഴികളിലൂടെ Other InformationThis book has been viewed by users 598 times