Book Name in English : Yaathuvamsam
സമയയാത്രയുടെ വിസ്‌മയ ലോകത്തെക്കുറിച്ചുള്ള യാതു വംശം എന്ന ഈ നോവൽ ഭാവനയുടെ വർണ്ണ ശബളമായ കാഴ്‌ചകളെ കൃത്യമായ ശാസ്ത്ര, സാങ്കേതിക വിജ്ഞാന ശാഖകളിലെ നൂതന കണ്ടുപിടുത്തങ്ങളെ അധികരിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്. പാശ്ചാത്യ നോവലുകളിൽ മാത്രം കണ്ടിട്ടുള്ള വസ്‌തുതാധിഷ്‌ഠിതമായ രചനാശൈലി. ശാസ്ത്രസാധ്യതകളുടെ വ്യക്തമായ പിൻബലത്തോടെ ആര്യൻ എന്ന കേന്ദ്രകഥാപാത്രം നടത്തുന്ന TIME TRAVEL, ദ്വാപരയുഗത്തിലേക്കും തിരിച്ച്, കലിയുഗത്തിലെ ഭാവി കാലങ്ങളിലേക്കും സഞ്ചരിക്കുന്നു. ഭാരതീയ പൗരാണിക ചരിത്രവസ്‌തുതകളേയും ഭാവിയിൽ മനുഷ്യൻ എത്താനിടയുള്ള പരിസ്ഥിതികളേയും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഒട്ടും അതിശയോക്തി തോന്നിപ്പിക്കാത്ത രീതിയിൽ മെനഞ്ഞെടുത്ത ഈ നോവൽ, മലയാള സാഹിത്യത്തിന് പുതിയ ഒരു വാതായനം തുറക്കുകയാണ്.Write a review on this book!. Write Your Review about യാതു വംശം Other InformationThis book has been viewed by users 20 times