Image of Book രാവണൻ ഒരു ദ്രാവിഡന്റെ കഥ
  • Thumbnail image of Book രാവണൻ ഒരു ദ്രാവിഡന്റെ കഥ
  • back image of രാവണൻ ഒരു ദ്രാവിഡന്റെ കഥ

രാവണൻ ഒരു ദ്രാവിഡന്റെ കഥ

ISBN : 9788196444099
Language :Malayalam
Edition : 2025
Page(s) : 301
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Rs 300.00
Rs 285.00

Book Name in English : Ravanan Oru Dravidante Kadha

രാവണൻ. ആ പേരിൽ തന്നെയുണ്ട് ഒരു ഗാംഭീര്യം. ആരെയും കുസാത്ത എല്ലാവരും ഭയപ്പെടുന്ന പത്ത് തലകളും ഇരുപത് കൈകളുമുള്ള ഒരു ഭീകരൻ. അവൻ രാക്ഷസനും കൊടിയവനുമാണത്രെ. കേട്ട് പഴകിയ ഈ മുഷിപ്പൻ ചിന്തകൾക്ക് അൽപനേരത്തേക്കെങ്കിലും നമുക്ക് വിട പറയാം. സത്യത്തിൽ ആരായിരുന്നിരിക്കും രാവണൻ. വലിയവനും ചെറിയവനും, മേലാളനും കീഴാളനും എന്നിങ്ങനെ പല തട്ടുകളുണ്ട് നമ്മുടെ സമൂഹത്തിന്. ഒരുപക്ഷെ അതിൻ്റെ ഇരയായി തീർന്നവനായിരുന്നോ അവൻ. അതോ ചർമ്മം ഇരുണ്ടതാണ് എന്ന കാരണത്താൽ അവനെ രാക്ഷസൻ എന്ന് മുദ്ര കുത്തിയതാണോ അന്നത്തെ ഉന്നതകുലരെന്ന് സ്വയം അഹങ്കരിച്ചിരുന്നവർ.
ജയിക്കുന്നവൻ എഴുതുന്നതാണ് ചരിത്രം. അതിൽ സത്യവും മിഥ്യയും അലങ്കാരങ്ങളും അതിമാനുഷികതയും കലർന്നിരിക്കുന്നു. അത്തരത്തിൽ അവനെ വെറുക്കപ്പെട്ടവനായി ചിത്രീകരിച്ചതായിക്കൂടെ? അതുമല്ലെങ്കിൽ തങ്ങളുടേതിനേക്കാൾ ഉന്നതമായ ഒരു സംസ്‌കാരത്തെ നാളെയിൽ നിന്നും മറച്ച് പിടിക്കുന്നതിനായി തീർത്ത ചതിയായിരുന്നോ ഈ രാക്ഷസസങ്കല്പ‌ം. അതെപ്രകാരം വേണമെങ്കിലും ആയിക്കൊള്ളട്ടെ. ചോദ്യമിതാണ്. യുക്തിയുടെ ബോധമണ്ഡലങ്ങളിൽ വിളക്കിയെടുത്ത പുത്തൻ ചിന്തകൾക്ക് മേൽ അല്‌പം മനുഷ്യത്വം കലർത്തി ആലോചിച്ച് നോക്കു.
അവൻ ആരാണ്?
Write a review on this book!.
Write Your Review about രാവണൻ ഒരു ദ്രാവിഡന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 122 times