Book Name in English : Rashtramee Mamsa
പ്രാകൃതികപ്രതിഭാസങ്ങൾകൊണ്ട് നേരിടേണ്ടി വന്ന വെല്ലുവിളികളോ സൂക്ഷ്മാണുക്കളുടെ അഴിഞ്ഞാട്ടത്തിൽ നിലംപരിശായ മനുഷ്യ ജീവിതത്തിന്റെ താളക്രമങ്ങളോ ഒന്നുമല്ല ഈ കാലഘട്ടത്തിൽ ഏതൊരു രാഷ്ട്രീയ ബോധമുള്ള മനുഷ്യന്റെയും മനഃസാക്ഷിയെ മഥിക്കുന്ന യഥാർത്ഥ വേദന. രാഷ്ട്രമീമാംസയെ രാഷ്ട്രമീ-മാംസയാക്കി വിഗ്രഹിച്ച് വിഭജിക്കുന്ന ഫാഷിസത്തിമിരു കൾക്കു മുന്നിൽ മുൻപറഞ്ഞവയുടെ വിനാശകശേഷി എത്രയോ തുച്ഛം. എഴുതുന്നത് മാത്രമല്ല ശ്വസിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും എല്ലാം പൊളിറ്റിക്കൽ ആയിരിക്കേണ്ട ഒരു കാലം. അതിന്റെ ഉത്തമബോധ്യത്തിൽ എഴുതിയ കവിതകൾ ആണ് ഇവ യിൽ മിക്കതും. രാഷ്ട്രമീമാംസ എന്ന ഒരു പൊതുശീർഷകത്തിന് കീഴിൽ ഒറ്റയൊറ്റയായി എഴുതിയതാണ് പലതും. ബഹുമുഖൻ, ആടുമേയ്ക്കൽ. വഴിപ്പലക, കണ്ണാടിപ്രതിഷ്ഠ. വരാഹമിഹിരം. അതീവദളിതം തുടങ്ങിയ 45 കവിതകൾWrite a review on this book!. Write Your Review about രാഷ്ട്രമീ മാംസ Other InformationThis book has been viewed by users 645 times