Book Name in English : Locker
പണാധിപത്യത്തിൻ്റെ വർത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തിൽ വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങൾ. അവിടെ മാനുഷികമൂല്യങ്ങൾക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്നേഹവും നഷ്ടപ്പെടുന്നു. വട്ടിപ്പലിശക്കാരുടെ ഭീഷണിയിൽ കുരുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ ഒടുങ്ങാത്ത കണ്ണീരൊപ്പാൻ, ഒരു യുവാവ് നടത്തുന്ന അതിസാഹസികവും ആസുത്രിതവുമായ കരുനീക്കങ്ങൾ. കഴുകൻകണ്ണുകളുമായി ചുറ്റിത്തിരിയുന്ന ധനാർത്തിയുടെ ആൾരൂപങ്ങൾ ആത്യന്തികമായി നാശത്തിലേക്ക് മാത്രമാണ് എത്തിപ്പെടുക എന്ന് ബോദ്ധ്യപ്പെടുത്തുമ്പോൾ, എഴുത്തുകാരൻ ഒരു സാമൂഹികദൗത്യം കൂടി നിറവേറ്റുകയാണ്.
“ഗുവാ ട്രീ“ എന്ന ക്രൈം ത്രില്ലർ രചയിതാവിൽ നിന്നും ഉദ്ദ്യേഗജനകമായ മറ്റൊരു രചന.Write a review on this book!. Write Your Review about ലോക്കർ Other InformationThis book has been viewed by users 10 times