Book Name in English : Vazhipadu
സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകൾ. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊണ്ട് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായണ സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാർന്ന കഥാപാത്രങ്ങളെ ജി. വാസുദേവൻ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. പൊരുത്തക്കേടുകൾക്കും അസ്വാരസ്യങ്ങൾക്കുമിടയിൽ കിടന്നു വീർപ്പുമുട്ടുന്ന മനസ്സുകളെ തേടിയാണ് വാസുദേവന്റെ യാത്ര. പ്രണയത്തിന്റെ രസവിന്യാസങ്ങൾ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ.
ഡോ. പി.വി. കൃഷ്ണൻ നായർ
ജീവിതം ഒരുപാട് കണ്ട് പഴകിയ ധാരാളം കഥാപാത്രങ്ങളെ കഥകളിലുടനീളം കണ്ണിചേർത്തുവെക്കാൻ ജി. വാസുദേവൻ എന്ന കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. വായനക്കാരുടെ യുക്തിപോലെ ആസ്വാദനം നടത്താനും പരിസമാപ്തി കുറിക്കാനും ധാരാളം അവസരങ്ങൾ അദ്ദേഹം ഒരുക്കുന്നു.Write a review on this book!. Write Your Review about വഴിപാട് Other InformationThis book has been viewed by users 663 times