Book Name in English : Vakkukalude Pathraswaathanthryam
മലയാളസാഹിത്യത്തെയും വിമർശനത്തെയും സംബന്ധിച്ച പഠനഗ്രന്ഥം. മൂന്നുഭാഗങ്ങളായി പുസ്‌തകം ക്രമീകരിച്ചിരിക്കുന്നു. ഒന്നാംഭാഗം സാറാ ജോസഫ്, പ്രിയ എ. എസ്., എം. മുകുന്ദൻ, വൈക്കം മുഹമ്മദ് ബഷീർ, ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്നിവരുടെ രചനകളെ പഠനവിധേയമാക്കുന്നു. മലയാളവിമർശനത്തെ സംബന്ധിച്ച പര്യാലോചനകളാണ് രണ്ടാംഭാഗം. സൈബർ കാലത്തെ എഴുത്തും വായനയും, നിർമാല്യം എന്ന സിനിമയിലെ ദമിതപാഠങ്ങളുടെ വിശകലനം എന്നിവയാണ് മുന്നാംഭാഗം. സാമൂഹ്യാർത്ഥങ്ങളിലേക്ക് ജാഗ്രതയോടെ കാതോർക്കുന്നതും കേരളീയാനുഭവങ്ങളെ പരിഗണിക്കുന്നതുമായ വിമർശനസമീപനം കൊണ്ട് ശ്രദ്ധേയമായ ഗ്രന്ഥം.Write a review on this book!. Write Your Review about വാക്കുകളുടെ പത്രസ്വാതന്ത്ര്യം Other InformationThis book has been viewed by users 17 times