Book Name in English : Vaasthubali
തീര്‍ന്ന മണി വെളിച്ചത്ത് സാവകാശം കാണാന്‍പോലും നില്‍ക്കാതെ അബ്‌ദുളള മടങ്ങി. തൊട്ടരികില്‍ കെട്ടിയ ചാപ്പറയില്‍ ഉറങ്ങുന്ന നിഭയെക്കുറിച്ച് അയാള്‍ ഓര്‍ത്തതുപോലുമില്ല. അവസാനദിവസം പണികഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ മുകളിലെ മുറിയിലേയ്‌ക്കുളള കോണിപ്പടിയില്‍ താക്കോല്‍ക്കൂട്ടം. ഉമ്മച്ചി മറന്നുവച്ചതാവും. അടുക്കളയുടെ പാതകത്തില്‍ പോലും ഉമ്മച്ചി അത് മറന്നുവയ്‌ക്കാറുണ്ട്. ചന്ദ്രലേഖക്കുഞ്ഞമ്മയുടെ മുഖമാണ് അബ്‌ദുളള ഓര്‍ത്തത്. താക്കോല്‍ക്കൂട്ടവുമെടുത്ത് അയാള്‍ നിലവറയുടെ ഭാഗത്തേയ്‌ക്ക് നടന്നു. അകത്ത് ലൈറ്റില്ല. ടോര്‍ച്ച് മിന്നിച്ചാണ് പരിശോധിച്ചത്. ചന്ദനക്കട്ടിലുണ്ട്. പൊടിമൂടി കിടക്കുകയാണെങ്കിലും വാസനിച്ചപ്പോള്‍ ചന്ദനഗന്ധം. എഴുകയില്‍ ‘ശ്രീചക്രം മാളികവക’ എന്ന അടയാളവുമുണ്ട്... (നോവലില്‍നിന്ന്..)
സുധാകര്‍ മംഗളോദയത്തിന്റെ മനോഹരമായ നോവല്‍. Write a review on this book!. Write Your Review about വാസ്‌തുബലി Other InformationThis book has been viewed by users 1765 times