Book Name in English : Visudha Ouseph Swargastha Pithavinte Ihaloka Prathinidhi
അപ്പോസ്തോലിക സഭകൾ എല്ലാംതന്നെ വി. മറിയത്തിന് അമൂല്യമായ സ്ഥാനം നൽകുന്നുണ്ട്. എന്നാൽ കത്തോലിക്ക സഭ ഒഴികെയുള്ള അപ്പോസ്തോലിക സഭകൾ വി. യൗസേഫിന് അർഹമായ സ്ഥാനം നൽകുന്നതിൽ വീഴ്ച്ച വരുത്തി. പ്രത്യേകിച്ചും വിശുദ്ധന്മാർക്ക് സ്തുത്യർഹമായ സ്ഥാനം നൽകുന്ന സുറിയാനി സഭ. വി. സഭയിൽ ആദിമ പിതാക്കന്മാരിൽ നിന്നുമാണ് വി. മാറിയത്തിന്റെയും വി. യൗസേഫിന്റെയും ജീവിതപശ്ചാത്തലങ്ങൾ വിവരിക്കപ്പെട്ടിട്ടുള്ളത്. പ്രോട്ടസ്റ്റന്റ് വിശ്വാസികളുടെ ആഗമനത്തോടെ പാരമ്പര്യ വിശ്വാസങ്ങൾ പലതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ പഠനങ്ങൾക്ക് കാലോചിതമായ മാറ്റങ്ങൾ ചില വ്യാഖ്യാതാക്കളിലൂടെ സംഭവിച്ചു. ഫലമോ വി. യൗസേഫ് പിതാവിന്റെ സ്ഥാന ലബ്‌ദി കളങ്കിതവുമായി.
സ്വർഗസ്ഥാപിതാവിന്റെ പ്രതിനിധിയായി ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ ലൗകീകപിതാവും തിരുബലിയായിത്തീർന്ന ക്രിസ്തുവിന്റെ കാവൽക്കരനുമായിരുന്ന വി. യൗസേഫ് പിതാവിനെ സഭാമക്കൾക്ക് വേണ്ടവിധം ഒന്നുകൂടി പരിചയപ്പെടുത്തുവാൻ പിതാവിന്റെ നാമത്തിൽ അറിയപ്പെടുന്ന എളിയ ലേഖകൻ ഇവിടെ ശ്രമിക്കുകയാണ്.Write a review on this book!. Write Your Review about വി. യൗസേഫ്- സ്വർഗ്ഗസ്ഥ പിതാവിൻ്റെ ഇഹലോക പ്രതിനിധി Other InformationThis book has been viewed by users 1595 times