Book Name in English : Vaidika Vangmayam
ആചാര്യശ്രീ രാജേഷ്
ഹിന്ദുമതത്തിന്റെ മഹോന്നതിക്കും മഹത്ത്വത്തിനും അടിസ്ഥാനശിലയായി വർത്തിക്കുന്നത് സനാതന വൈദികധർമമാണ്. എന്നാൽ, അനുയായികൾ ഉദാസീനരായതോടെ ധർമത്തിന്റെ സ്ഥാനം വിവിധങ്ങളായ ഇതരമതങ്ങൾ സ്വന്തമാക്കിവന്നു. സ്വന്തം പ്രാമാണികത സ്ഥാപിക്കുന്നതിനായി അവ സാഹിത്യസൃഷ്ടികൾക്ക് മുതിർന്നു. അങ്ങനെ നിരവധി മതങ്ങളും അവയുടെ അവാന്തരമതങ്ങളും നിലവിൽവന്നു. അവയുടെ ഗ്രന്ഥങ്ങളാകട്ടെ ആർഷഗ്രന്ഥങ്ങളായിരുന്നില്ല. അനാർഷക ഗ്രന്ഥങ്ങളല്ല അധ്യയനം ചെയ്യേണ്ടത് എന്ന് വൈശമ്പായനൻ എഴുതി. അതിനാൽ, പണ്ഡിതലോകം അവയെ ഗൗനിച്ചില്ല. ആർഷഗ്രന്ഥങ്ങളുടെ അധ്യയനവും അധ്യാപനവും വഴിയുള്ള പ്രചാരം ധർമത്തിന്റെ പ്രഭാവത്തിലേക്കു നയിക്കും. അങ്ങനെ വൈദികധർമം സകല പ്രപഞ്ചത്തിനും പ്രകാശം ചൊരിയുകയും ചെയ്യും.
വേദങ്ങൾ, വേദശാഖകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ തുടങ്ങി വൈദികവിഷയത്തെ സമഗ്രമായി പ്രതിപാദിക്കുന്ന കൃതി.Write a review on this book!. Write Your Review about വൈദിക വാങ്‌മയം Other InformationThis book has been viewed by users 1847 times