Image of Book ശ്രീമദ് ഭഗവദ്ഗീതാ രഹസ്യം
  • Thumbnail image of Book ശ്രീമദ് ഭഗവദ്ഗീതാ രഹസ്യം

ശ്രീമദ് ഭഗവദ്ഗീതാ രഹസ്യം

ISBN : 9788182651067
Language :Malayalam
Edition : 2011
Page(s) : 784
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : Srimath Bhagavathgeetha Rahasyam

മഹാത്മാഗാന്ധി പറഞ്ഞത് - മോഹത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടത്തില്‍ തെറ്റാതെ ശരിയായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന ശാസ്ത്രീയഗ്രന്ഥത്തിന്റെ ആവശ്യകത ബാല്യകാലത്തുതന്നെ എനിക്കു നേരിട്ടു. വെറും എഴുന്നൂറു ശ്ലോകത്തില്‍ ശാസ്ത്രങ്ങളുടെയും ഉപനിഷത്തുകളുടെയും സാരം - ചിമിഴില്‍ കടലെന്നവണ്ണം - ഗീതയില്‍ നിറച്ചിരിക്കുന്നെന്ന് എവിടെയോ വായിച്ചു. എന്റെ മനസ്സില്‍ തീരുമാനമായി. ഗീത പഠിക്കാന്‍ സംസ്‌കൃതം അഭ്യസിച്ചു . ഗീത എന്റെ ബൈബിളോ ഖുര്‍ ആനോ മാത്രമല്ല, പ്രത്യക്ഷമാതാവു തന്നെയാണ്. എന്റെ ലൗകികമാതാവില്‍നിന്ന് വേര്‍പെട്ടിട്ട് കുറേക്കാലമായി. എന്നാല്‍ അപ്പോള്‍ മുതല്‍ ഗീതാമാതാവ് എന്റെ അമ്മയുടെ സ്ഥാനം ഏറ്റെടുത്തു. ഈ ആപത്തുകാലത്ത് അതാണെനിക്കു ശരണം.പരേതനായ ലോകമാന്യതിലകന്‍ തന്റെ പഠിപ്പിന്റെയും അറിവിന്റെയും കടലില്‍ നിന്ന് ’ഗീതാപ്രസാദ’ത്തിന്റെ മത്തുകൊണ്ട് ഈ ’ദിവ്യഭാഷ്യമുത്ത്’ കടഞ്ഞെടുത്തു. ബുദ്ധികൊണ്ട് അന്വേഷിച്ചുകണ്ടെത്താവുന്ന വ്യാപകസത്യത്തിന്റെ ഭണ്ഡാരം അദ്ദേഹത്തിനു ഗീതയില്‍നിന്നു കിട്ടി.തിലകരുടെ ഈ ഗീതാഭാഷ്യം അദ്ദേഹത്തിന്റെ ശാശ്വതസ്മാരകമാണ്. സ്വാതന്ത്ര്യയുദ്ധത്തില്‍ വിജയശ്രീ കൈവന്നാലും അത് ശാശ്വതമായി നിലനില്ക്കും. ഭാവിയില്‍ അദ്ദേഹത്തിന്റെ വിശുദ്ധസ്വഭാവം , ഗീതയ്ക്കു രചിച്ച മഹത്തായ ഭാഷ്യം എന്നിവ രണ്ടും മതി അദ്ദേഹത്തിന്റെ സ്മരണ ചിരപ്രേരകമാക്കുവാന്‍. ഇത്രയേറെ ശാസ്ത്രജ്ഞാനമുള്ള വേറൊരാള്‍ അന്നോ ഇന്നോ ഇല്ല. ഗീതയ്ക്ക് അദ്ദേഹമെഴുതിയ ആധികാരികഭാഷ്യംപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. സമീപഭാവിയിലെങ്ങും ഉണ്ടാവുകയുമില്ല. ഗീതയിലും വേദത്തിലുംനിന്നുണ്ടാകുന്ന സമസ്യകളെ അദ്ദേഹം പരിഹരിക്കുന്നതുപോലെ ശാസ്ത്രീയമായി ആരും പരിഹരിച്ചിട്ടില്ല. അളവറ്റ അറിവ് , അറ്റമറ്റ സ്വാര്‍ത്ഥത്യാഗം , ആജന്മദേശസേവനം എന്നിവയാല്‍ ജനതയുടെ ഹൃദയക്ഷേത്രത്തില്‍ അദ്വിതീയസ്ഥാനം അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നു.
ശ്രീമദ് ഭഗവദ്ഗീതാരഹസ്യം
( കര്‍മ്മയോഗശാസ്ത്രം )
ഗീതയുടെ ബാഹ്യാംഗപരീക്ഷ , മൂലസംസ്‌കൃതശ്ലോകങ്ങള്‍ ,ഭാഷാനുവാദം , അര്‍ത്ഥനിര്‍ണ്ണായക ടിപ്പണികള്‍ , പാശ്ചാത്യപൗരസ്ത്യ മതതാരതമ്യം എന്നിവ സഹിതം . ( സമ്പൂര്‍ണ്ണം )
ഗ്രന്ഥകര്‍ത്താവ് : ലോകമാന്യ ബാലഗംഗാധരതിലകന്‍
വിവര്‍ത്തനം: ആചാര്യ നരേന്ദ്രഭൂഷണ്‍
Write a review on this book!.
Write Your Review about ശ്രീമദ് ഭഗവദ്ഗീതാ രഹസ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1730 times

Customers who bought this book also purchased