Book Name in English : Samvedhanathinte Sabhaliyam
ഭാഷയും സാഹിത്യവും സംവേദനത്തിന്റെ സന്ദേശവാഹകരാണ്. ശക്തമായ ഭാഷയിലൂടെ മാത്രമേ സാഹിത്യത്തിൽ സംവേദനം യാഥാർത്ഥ്യമാവുകയുള്ളൂ. ഭാഷയുടെ വളർച്ചയ്ക്ക് സംസ്‌കൃതസാഹിത്യം ചെലുത്തിയിട്ടുള്ള സ്വാധീനത ചെറുതല്ല. മലയാള ത്തിലേയ്ക്കു വരുമ്പോൾ ചെറുശ്ശേരിയും മേൽപ്പത്തൂരും നമ്പ്യാരും പിന്നെ ചങ്ങമ്പുഴയും തകഴിയും ബഷീറും തുടങ്ങിയ സാഹിത്യകാരന്മാർ അവരുടെ മികച്ച കൃതികളിലൂടെ ഭാഷയുടെ സംവേദനപ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്. നാലു പതിറ്റാണ്ടോളം അദ്ധ്യാപനരംഗത്തു നിലയുറപ്പിച്ചിട്ടുള്ള പ്രൊഫ. കെ. ശശികുമാർ നിരൂപണസാഹിത്യത്തിൽ ചെലുത്തിയിട്ടുള്ള സംഭാവനകൾ ഞാൻ എടുത്തുപറയേണ്ടതില്ല. വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹം എഴുതിയ പത്തു പ്രബന്ധങ്ങളുടെ സമാഹാര മാണ് സംവേദനത്തിൻ്റെ സാഫല്യം: വ്യത്യസ്‌തവും വിഭിന്നവുമായ സാഹചര്യങ്ങളിൽ എഴുതപ്പെട്ട ഈ ലേഖനങ്ങൾ പുതുതലമുറയിലെ സാഹിത്യകുതുകികളായ വായനക്കാർക്കും ഗവേഷ ണതല്പരരായ വിദ്യാർത്ഥികൾക്കും ഏറെ ഉപകരിക്കുമെന്നതിൽ സംശയമില്ല.Write a review on this book!. Write Your Review about സംവേദനത്തിന്റെ സാഫല്യം Other InformationThis book has been viewed by users 17 times