Book Name in English : Sufi Kavithakal
പാപികളിൽ ഞാനില്ല, പുണ്യാളനല്ലാ,
സന്തുഷ്ടന,ല്ലസന്തുഷ്ടനുമല്ലാ
സ്വന്തമല്ലാ ജലത്തിന്നു, ഭൂമിക്കും
അല്ല ഞാൻ വായു, അല്ലഗ്നിയും ഞാൻ…
ജലാലുദ്ദീൻ റൂമി, ഷാംസ് തബ്രേസ് എന്നീ മഹാപ്രതിഭകളായ പേഴ്സ്യൻ സൂഫി കവികളുമായി നിരൂപകർ താരതമ്യം ചെയ്യാറുള്ള ബുള്ളേ ഷായുടെ കവിതകൾ. ജ്ഞാനമാർഗ്ഗവും പാണ്ഡിത്യവുമൊന്നും ഒരിക്കലും ആകർഷിക്കാതെ കവിതയ്ക്ക് ഭക്തിയുടെയും സ്നേഹത്തിന്റെയും വൈകാരികമായ സമർപ്പണത്തിന്റെയും വഴി തിരഞ്ഞെടുത്ത, എല്ലാ മതങ്ങളിലുമുള്ള വർഗ്ഗീയവാദികളെ ഒരുപോലെ പരിഹസിക്കുകയും മതനിരപേക്ഷതയ്ക്കും ഹിന്ദു-മുസ്ലിം-സിഖ് ഐക്യത്തിനും വേണ്ടി വിപ്ലവകരമായി എഴുതുകയും ചെയ്ത, ‘ദൈവത്തിന്റെ അനന്തസമുദ്രം നീന്തിക്കടന്നയാൾ’ എന്നു വിശേഷിപ്പിക്കപ്പെട്ട ബുള്ളേ ഷായുടെ എക്കാലവും പ്രസക്തമായ ഈ കവിതകൾ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്കെതിരേ ആത്മാവിന്റെ സ്വാത്രന്ത്യം പ്രഖ്യാപിക്കുന്നു.
സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ ബുള്ളേ ഷാ കവിതകളുടെ സമാഹാരംWrite a review on this book!. Write Your Review about സൂഫി കവിതകൾ Other InformationThis book has been viewed by users 975 times