Book Name in English : Silent Valley Oru Paristithi Samarathinte Charithram
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി
വർത്തമാനകാലജീവിതം എത്രമാത്രം ക്ലേശകരവും ദുർഘടപൂർണവുമാണെന്നു മാത്രമല്ല, അധികാരവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കെതിരെയുള്ള പ്രതിരോധമായി എങ്ങനെ പരിവർത്തിക്കുന്നുവെന്നതിലേക്കും ഈ ഗ്രന്ഥം വിരൽചൂണ്ടുന്നു.
-എസ്. ജയചന്ദ്രൻ നായർ
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ ജനകീയസമരത്തിന്റെ സമ്പൂർണചരിത്രം. പരിസ്ഥിതിപ്രവർത്തകരും സാംസ്കാരിക നായകന്മാരും കലാസാഹിത്യസംഗീതമേഖലകളിലെ പ്രമുഖ വ്യക്തികളും സാധാരണക്കാരുമെല്ലാം പ്രകൃതിക്കും കേരളത്തിന്റെ ഭാവിക്കും വേണ്ടി സമരമുഖത്തേക്കിറങ്ങുകയും ആളിപ്പടർന്ന ജനരോഷത്തിനു മുന്നിൽ സർക്കാർ പദ്ധതി ഉപേക്ഷിക്കുകയും സൈലന്റ് വാലി ദേശീയ പാർക്കായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളചരിത്രത്തിലെ അത്യപൂർവമായ ഈ പോരാട്ടത്തെക്കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം.
പരിസ്ഥിതി രാഷ്ട്രീയത്തിന് ഒരു പാഠപുസ്തകംWrite a review on this book!. Write Your Review about സൈലന്റ്‌വാലി ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം Other InformationThis book has been viewed by users 913 times