Book Name in English : Sravinte Chirakulla Pennu
കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ മാതൃഭാഷയെ മലയാളലിപി ഉപയോഗിച്ചു വരച്ചെടുക്കുമ്പോൾ കുറേയേറെ കുങ്കുമത്തരികൾ നഷ്ടപ്പെടും. ബാക്കിയുള്ളവപോലും അതീവ സുന്ദരമാണെന്നിരിക്കെ നഷ്ടമൊഴികളെക്കുറിച്ച് വേദനപ്പെട്ടു കൊണ്ടുതന്നെ നമുക്ക് സ്രാവിന്റെ
ചിറകുള്ള പെണ്ണിന്റെ അംഗചലനങ്ങളും മാനസികസഞ്ചാരങ്ങളും ശ്രദ്ധിക്കാം.
– കുരീപ്പുഴ ശ്രീകുമാർ
സ്രാവിന്റെ ചിറകുള്ള പെണ്ണ് ജലതാളത്തിന്റെ പെരുക്കങ്ങളിലൂടെയും വഴക്കങ്ങളിലൂടെയുമുള്ള പുറങ്കടൽ യാത്രയാണ്. തീരങ്ങൾ സ്വപ്നങ്ങളിൽപ്പോലുമില്ല. ജീവിതായോധനംപോലെ പരുഷമാണ് കടലെഴുത്തുകളും. നിരുപാധികമായി, അനുഭൂതിസാന്ദ്രതയോടെയുള്ള എഴുത്ത് പ്രതീക്ഷിക്കരുത്. അതിനുമപ്പുറം കവിതയുടെ ഉപാധികൾ കടലോളം വിവൃതമാവുകയാണ്. വംശീയവും പ്രാദേശികവുമായ കൂട്ടായ്മയുടെ തന്മ തേടിയുള്ള പുറപ്പാട്.
– ഡോ. എൻ. രേണുക
തെക്കൻ തിരുവിതാംകൂറിലെ തീരദേശത്തിന്റെ ഭാഷയും സംസ്കാരവും അടയാളപ്പെടുത്തുന്ന കവിതകൾWrite a review on this book!. Write Your Review about സ്രാവിന്റെ ചിറകുള്ള പെണ്ണ് Other InformationThis book has been viewed by users 1269 times