Book Name in English : Swapnam Kanunna Samayam
പ്രവാസ ജീവിതത്തിന്റെ വരണ്ട വഴികളില് സര്ഗ്ഗാത്മകതയുടെ വസന്തം കാണുന്നതാണ് സപ്നയുടെ എഴുത്ത് . ഒരു തരം സ്വപ്നസഞ്ചാരം . കഥയായാലും കവിതയായാലും മറ്റെന്തെഴുത്തായാലും സ്വപ്ന അനുഭവത്തെ മലയാള ജീവിതവുമായി അടുപ്പിച്ചു നിര്ത്തുന്നു . മറ്റൊരു തരത്തില് ഗൃഹാതുരതയോടെയുള്ള മലയാള മനസിന്റെ പിന്മടക്കം അതില് ഉടനീളം കാണാം . ബാല്യം പോലെ തിരിച്ചു പിടിക്കാന് പറ്റാത്ത ഒന്നായി സ്വന്തം നാട് അവശേഷിക്കുന്നു എന്നറിയുന്ന ഏതൊരു പ്രവാസജീവിതവും കഠിനവും ഏകാന്തവുമായി തീരുന്നു . കഠിന ജീവിതത്തിന്റെ നാളുകളായി അതു മാറുന്നു . പുറം മോടിയിലല്ല , അകമെ അതില് നിന്നെല്ലാം സ്വാതന്ത്ര്യത്തിന്റെ വഴികള് കണ്ടെടുക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സര്ഗ്ഗാത്മകതയാണ് സപ്നയുടെ എഴുത്ത് . സന്തോഷത്തിന്റെ വഴികള് സ്വയം തിരയുമ്പോഴും സഹജീവികളായ പ്രവാസ ലോകത്തെയും ഒപ്പം കൂട്ടാന് സ്വപ്ന എഴുത്തിലൂടെ ശ്രമിക്കുകയും ചെയ്യുന്നു .
-മണിലാല്‍Write a review on this book!. Write Your Review about സ്വപ്നം കാണുന്ന സമയം Other InformationThis book has been viewed by users 1796 times