Image of Book സ്വാതന്ത്ര്യസമരയോദ്ധാക്കള്‍
  • Thumbnail image of Book സ്വാതന്ത്ര്യസമരയോദ്ധാക്കള്‍
  • back image of സ്വാതന്ത്ര്യസമരയോദ്ധാക്കള്‍

സ്വാതന്ത്ര്യസമരയോദ്ധാക്കള്‍

Publisher :DC Books
Language :Malayalam
Page(s) : 120
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Swathanthrya Samara yodhakkal

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട്‌, സ്വജീവ‌ന്‍ പോലും പണയപ്പെടുത്തി അടര്‍ക്കളത്തിലിറങ്ങിയ ആയിരമായിരം ധീരദേശാഭിമാനികളുടെ നെടുനാളത്തെ യാതനകളുടെയും ആത്മാഹൂതിയുടെയും ഫലമാണ്‌ ഇന്ന്‌ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന വസ്‌തുത നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളികളായ മഹാത്മാഗാന്ധി , ലാലാലജ്‌പത്‌റായ്‌ , ബാലഗംഗാധരതിലക‌ന്‍ , ഡോ. രാജേന്ദ്രപ്രസാദ്‌ , സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ , സരോജിനി നായിഡു , ജവാഹര്‍ലാല്‍ നെഹ്‌റു , ആചാര്യവിനോബാഭാവെ , ഭഗത്‌സിങ്ങ്‌ , സുഭാഷ്‌ ചന്ദ്രബോസ്‌ , ഗോപാലകൃഷ്‌ണഗോഖലെ , മദ‌ന്‍മോഹ‌ന്‍ മാളവ്യ , രാജഗോപാലാചാരി , കസ്‌തൂര്‍ബാഗാന്ധി , കെ.പി.കേശവമേനോ‌ന്‍ , സര്‍ സി . ശങ്കര‌ന്‍നായര്‍ , അബ്‌ദുള്‍കലാം ആസാദ്‌ , അരവിന്ദഘോഷ്‌ , ഡോ . ചെമ്പകരാമ‌ന്‍പിളള , കെ. കേളപ്പ‌ന്‍ , ഡോ . ആനിബസന്റ്‌ എന്നിവരുടെ സംക്ഷിപ്‌തജീവചരിത്രമാണ്‌ ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം. ഒരു കഥപോലെ വായിച്ചു പോകാവുന്ന ലളിതമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ കൃതി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്‌. നാലാംസ്‌റ്റാ‌ന്‍ഡേര്‍ഡു മുതല്‍ പത്താം സ്‌റ്റാര്‍ഡേര്‍ഡുവരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ പാഠഭാഗവുമായി ബന്ധപ്പെടുത്തി അധികവായനയ്‌ക്ക്‌ ഉതകുന്നവിധത്തിലാണ്‌ ഈ ഗ്രന്ഥം സംവിധാനം ചെയ്‌തിട്ടുളളത്‌.
അനേകം ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ചേപ്പാട്‌ ഭാസ്‌കര‌ന്‍നായരുടെ ഏറ്റവും പുതിയ കൃതി.
Write a review on this book!.
Write Your Review about സ്വാതന്ത്ര്യസമരയോദ്ധാക്കള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2494 times

Customers who bought this book also purchased