Book Name in English : Harmonium
ബാബുരാജിന്റെ ഒരു കടുത്ത ആരാധകനായ എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ രാഗപ്രപഞ്ചത്തിലൂടെയുള്ള ഒരു അനുവാചകന്റെ തീര്‍ത്ഥയാത്ര അതീവഹൃദ്യമായി തോന്നി.
ആ മഹാനായ സംഗീതകാരനെപ്പറ്റി കേട്ടതും സങ്കല്‍പ്പിക്കാവുന്നതുമായ എല്ലാ കൊച്ചു കൊച്ചു അറിവുകളും സമര്‍ത്ഥമായി ഹാര്‍മോണിയത്തില്‍ ലയിപ്പിച്ചു ചേര്‍ക്കുന്നതില്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് കാണിച്ച കൈയൊതുക്കം ശ്രദ്ധേയം തന്നെ. ബാബുരാജ് നേരിട്ടുവന്ന് തന്റെ ജീവിതാനുഭവങ്ങള്‍ പറഞ്ഞ് പോകുമ്പോള്‍ അദ്ദേഹത്തിന്റെ നേര്‍ത്തവിരലുകള്‍ ഹാര്‍മോണിയം കട്ടകളിലൂടെ ചലിപ്പിക്കുന്നതിന്റെ അനുരണനം കേള്‍ക്കാനാവുന്നു
-സേതു
ജീവിതത്തില്‍ കെട്ടുകഥയെ വെല്ലുന്ന സങ്കീര്‍ണ്ണമായ പല കഥാസന്ദര്‍ഭങ്ങളിലൂടെയും കടന്നുപോയിട്ടുള്ള എം.എസ്. ബാബുരാജിന്റെ ഈ ജീവിതാഖ്യാനത്തില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ചരിത്രവും ഭാവനയും സത്യവും മിഥ്യയുമെല്ലാം കടന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവചരിത്രനോവലുകളില്‍ ഈ രചന ഏറെ സവിശേഷതകളോടെ വേറിട്ടുനില്‍ക്കുന്നു.
മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ജീവിതം അടിസ്ഥാനമാക്കി രചിച്ച നോവല്‍.Write a review on this book!. Write Your Review about ഹാർമോണിയം Other InformationThis book has been viewed by users 416 times