Book Name in English : Husnul Jamal
1974-’75 കാലത്ത് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പഠിപ്പിക്കുന്ന എനിക്ക് ഒരു വിദ്യാര്‍ഥി കൗതുകത്തോടെ ഒരു ഗ്രന്ഥം തരുന്നു . ഹുസ്‌നുല്‍ ജമാല്‍ എന്ന പ്രണയകാവ്യം . പേര്‍ഷ്യന്‍ കൃതിയുടെ മലയാളമൊഴിമാറ്റം നടത്തിയത് മോയിന്‍കുട്ടിവൈദ്യര്‍ . മാപ്പിളപ്പാട്ടിന്റെ നാനാവിധ മാധുര്യവും ഈണക്കങ്ങളും അതിലുണ്ട് . വടക്കന്‍ കേരളത്തില്‍ അസാമാന്യമായ ജനപ്രീതി ഈ ഗാനകാവ്യം നേടിയിട്ടുണ്ട് . എന്നാല്‍ , ഇത് അറിയാത്തവരും വായിക്കാത്തവരും ധാരാളം ഉണ്ട് . ഇതിന്റെ കഥ ഏതാനും വാക്യത്തില്‍ ചുരുക്കിപ്പറയാവുന്നതേ ഉള്ളൂ. സുന്ദരികളില്‍ സുന്ദരിയായ ഹുസ്‌നുല്‍ ജമാല്‍ എന്ന രാജപുത്രിയും സുമുഖനും സുഗുണനുമായ ബദറുല്‍ മുനീര്‍ എന്ന മന്ത്രിപുത്രനും തമ്മിലുള്ള പ്രണയത്തിന് അവരെ പ്രേമിക്കുന്ന ആണും പെണ്ണുമായ ജിന്നുകളും പരിജിന്നുകളും വിഘാതം സൃഷ്ടിക്കുന്നു . ഒടുവില്‍ ലോകം മുഴുവന്‍ അലഞ്ഞു കഷ്ടപ്പെട്ട അവര്‍ ജിന്നുകളുടെ സഹായത്താല്‍ത്തന്നെ ഒരുമിക്കുന്നു . മോയിന്‍കുട്ടിവൈദ്യരുടെ അസാധാരണമായ പാട്ടുകാവ്യം മലബാറുകാരല്ലാത്തവര്‍ കേവലം സാഹിത്യമായി വായിക്കുമ്പോള്‍ ഭാഷാപരമായ കടമ്പകള്‍ ഉണ്ട് . കുട്ടികള്‍ക്കുവേണ്ടി കഥയുടെ പുനരാഖ്യാനം എം.എന്‍. കാരശ്ശേരി നിര്‍വഹിച്ചിട്ടുണ്ട് . എന്റെ പുനരാഖ്യാനത്തിനു നിമിത്തവും സഹായിയും ആ കൃതിയാണ് . കുട്ടികള്‍ക്ക് കഥയോടൊപ്പം പദ്യപരിചയവും പദപരിചയവും ലഭിക്കുക എന്ന ലളിതമായ ലക്ഷ്യമാണ് എന്റെ പുനരാഖ്യാനത്തിനുള്ളത്.
കല്പിതകഥയായ ഇതില്‍ ശരിക്കും ഹുസ്‌നുല്‍ ജമാലിനെക്കാള്‍ ബദറുല്‍ മുനീറാണ് സംഭവപരമ്പരകളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത് . അവിശ്വാസ്യത സ്വാഭാവികമായ കഥാഗതിക്ക് ആധുനികമായ ഭാവനാകാവ്യം സൃഷ്ടിക്കേണ്ടതില്ല . ഹുസ്‌നുല്‍ ജമാല്‍ എന്ന മാപ്പിളപ്പാട്ടുകാവ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ പ്രസംഗിച്ചുനടക്കുന്ന ഈ ഞാന്‍ , പദ്യപുനരാഖ്യാനത്തിനു കാരശ്ശേരിയുടെ ഗദ്യാഖ്യാനമാണ് പിന്‍തുടരുന്നത് . കുട്ടികള്‍ക്കായി സമര്‍പ്പിതമെങ്കിലും പദ്യകൗതുകവും കഥാകൗതുകവുമുള്ള മുതിര്‍ന്നവര്‍ക്കും ഇതിനോട് ആഭിമുഖ്യം തോന്നാവുന്നതാണ് . -ഡി. വിനയചന്ദ്രന്‍Write a review on this book!. Write Your Review about ഹുസ്‌നുല്‍ ജമാല്‍ Other InformationThis book has been viewed by users 4135 times