Book Name in English : Hrudayamudrakal
ദൈവ-മനുഷ്യ ഹൃദയസംഗമത്തില്‍നിന്നും ഉയിര്‍കൊള്ളുന്ന അനുഭൂതിവിശേഷം സമകാലീനര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ ഒരു ഉത്കൃഷ്ട കൃതി നമുക്ക് കരഗതമായിരിക്കുന്നു. ഹൃദയമുദ്രകള്‍ എന്ന ശീര്‍ഷകത്തില്‍. കവിയും കലാകാരിയുമായ ഒരു തപസ്സിനി ഹൃദയംകൊണ്ടെഴുതിയ ഒരു ഗദ്യകവിതയാണ് നിങ്ങളുടെ കൈയിലുള്ള ഈ മിസ്റ്റിക്കല്‍ രചന. ആദ്ധ്യാത്മിക വീക്ഷണമുള്ള ഏവര്‍ക്കും ദൈവാനുഭവവും യോഗാത്മകത്വവും സിദ്ധിക്കാന്‍ ഒരു ആത്മീയോപദേഷ്ടാവിനെപ്പോലെ കൈപിടിച്ചുകൊണ്ടു നടക്കാവുന്ന ഒരു ഗ്രന്ഥമാണിത്. ഒരു നിമിഷാര്‍ദ്ധമൊന്ന് നില്ക്കാനും തുറക്കാനും വായിക്കാനും മനസ്സായാല്‍ ഒരു ബോധോദയം മനസ്സിനെ ഗ്രസിക്കും വിധമത്തിലുള്ള മര്‍മ്മപ്രധാനമായ ആന്തരികസത്യങ്ങളുടെ കലവറയാണ് ഹൃദയമുദ്രകള്‍.Write a review on this book!. Write Your Review about ഹൃദയമുദ്രകള്‍ Other InformationThis book has been viewed by users 1738 times