Book Name in English : Vikram Sarabhai: Indian Space Scienceinte Pithavu
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!reviewed by Anonymous
Date Added: Monday 25 Apr 2022
Very good book. Must to read.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Monday 14 Feb 2022
ആധികാരികമായ ഒരു പുസ്തകം.
Rating:
[5 of 5 Stars!]
Write Your Review about വിക്രം സാരാഭായി -ഇന്ത്യന്‍ സ്‌പേസ് സയന്‍സിന്റെ പിതാവ് Other InformationThis book has been viewed by users 61 times