Book Name in English : 12 Upanishad
1. Mahanarayanopanishad - മഹാനാരണോപനിഷത്ത് ഉപനിഷത്തുകളെപ്പോലെ ജ്ഞാനത്തിനു മാത്രമല്ല, കര്‍മ്മത്തിനും ഉപാസനയ്ക്കും അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. എല്ലാം ആത്മജ്ഞാനം നേടുന്നതിനുള്ള ഉപാധികള്‍ മാത്രം. ഏകവും അദ്വയവുമായ പരമാത്മാവിനെ പല വിധത്തില്‍ ഉപാസിച്ച് സാക്ഷാത്കരിക്കാമെന്നു പറയുന്ന വിധികളെയും ഇതില്‍ കാണാം.
2. Kathopanishad -കഠോപനിഷത്ത്
അസ്വസ്ഥനാക്കുന്ന കാരണങ്ങളെ അന്വേഷിച്ച് ഈ ലോകത്തിലും, സ്വര്‍ഗ്ഗലോകത്തിലും അലഞ്ഞു നടന്നിട്ടു പ്രയോജനമില്ലെന്നും, തന്നിലേയ്ക്കുതന്നെ തിരിഞ്ഞു മനുഷ്യന്റെ യഥാര്‍ത്ഥസത്തയെക്കുറിച്ചു ബോധവാനാകുകയാണ് പ്രശ്‌നപരിഹാരമെന്നും സ്വാനുഭവത്തിലൂടെ തെളിയിച്ച ഒരു സാധകന്റെ കഥയാണ് അത്യന്തസുന്ദരമായി, കാവ്യഭംഗിയോടുകൂടി ഈ കഠോപനിഷത്തില്‍ വിസ്തരിക്കുന്നത്.
3.Mandukyopanishad മാണ്ഡൂക്യോപനിഷത്ത്
മനുഷ്യർക്ക് തങ്ങൾ തേടുന്ന ശാന്തിയും സമാധാനവും എവിടെ എങ്ങനെ നേടാമെന്ന് നിശ്ചയമില്ല. അവ തങ്ങളില്‍ത്തന്നെയാണുള്ളതെന്നും, എങ്ങനെയാണ് അവയെ തേടേണ്ടതെന്നും ഋജുവായും യക്തിയുക്തമായും ജിജ്ഞാസുക്കളെ ബോധിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് മാണ്ഡൂക്യോപനിഷത്ത്.
4.Aitareyopanishad - Shankarabhashyam ഐതരേയോപനിഷത്ത്
ലോകങ്ങള്‍, ലോകപാലകര്‍, മനുഷ്യര്‍ എന്നിവയുടെ സൃഷ്ടിയും വികാസവും, അഗ്നി തുടങ്ങിയ ദേവതകളുടെ ഇന്ദ്രിയപ്രവേശം, പ്രാണന്റെ അന്നഗ്രഹണം, പരമാത്മാവിന്റെ ശരീരപ്രവേശം, പരമാത്മജ്ഞാനത്തിന്റെ പ്രയോജനം, വാമദേവഋഷിയുടെ ആത്മജ്ഞാനലാഭം, ഗര്‍ഭാശയത്തില്‍ ജീവന്റെ അനുപ്രവേശം, പരമാത്മോപാസന, മോക്ഷപ്രാപ്തി എന്നിവയാണ് ഈ ഉപനിഷത്തിലെ പ്രതിപാദ്യം. ഐതരേയോപനിഷത്തിന്റെ ശങ്കരഭാഷ്യമാണിത്
5.Aitareyopanishad - ഐതരേയോപനിഷത്ത്
പ്രപഞ്ചപ്രതിഭാസങ്ങള്‍ക്കെല്ലാം കാരണമായി നില്‍ക്കുന്ന മൂലവസ്തുവെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഐതരേയോപനിഷത്ത് തുടങ്ങുന്നത്. പിന്നീട് ആ ആത്മവസ്തു എപ്രകാരമാണ് ഈ ലോകത്തിന്റെ വൈവിധ്യത്തെ പ്രകാശിപ്പിക്കുന്നതെന്നു സുവ്യക്തമായി വിവരിക്കുന്നു. സത്യമറിയുന്നതിനും ആചരിക്കുന്നതിനും ലക്ഷ്യം നേടുന്നതിനും അത്യന്തം സഹായിക്കുന്നു ഈ ഉപനിഷത്ത്.
6.Isavasyopanishad - Shankarabhashyavum Vivartanavum - ഈശാവാസ്യോപനിഷത്ത്
ദുഃഖങ്ങള്‍ക്കു കാരണമായ അവിദ്യയെ നശിപ്പിക്കുന്നതും, ഈശ്വരനെ കണ്ടെത്തിക്കുന്നതും, ജനനമരണങ്ങള്‍ക്കു കാരണമായ കര്‍മ്മങ്ങളെ നശിപ്പിക്കുന്നതുമാണ് ഉപനിഷത്ത്. ഈശാവാസ്യോപനിഷത്ത് ശുക്ലയജുര്‍വ്വേദത്തില്‍നിന്നുള്ളതാണ്; അതില്‍ നാല്‍പ്പാതാമത്തെ അദ്ധ്യായമാണ് ഈശാവാസ്യോപനിഷത്ത്
7.Isavasyopanishad - ഈശാവാസ്യോപനിഷത്ത്
ഈശാവാസ്യോപനിഷത്ത് ചെറുതാണെങ്കിലും പൂര്‍ണ്ണമായ ഒരു ഉപനിഷത്താണ്. സ്വാഭാവികമായി ആത്മജ്ഞാനത്തിനാണ് ഇതില്‍ പ്രാധാന്യമെങ്കിലും കര്‍മ്മത്തെയും ഉപാസനയെയും ഇതില്‍ യഥാസ്ഥാനം യഥോചിതം പ്രതിപാദിക്കുന്നു. അതുകൊണ്ട് ജീവിതത്തിന്റെ ഏതു തലത്തില്‍ വര്‍ത്തിക്കുന്നവര്‍ക്കും വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈ ഉപനിഷത്ത്.
8.Svetasvataropanishad ശ്വേതാശ്വരോനിഷത്ത്
ആത്മസാക്ഷാത്കാരം സിദ്ധിച്ച് പ്രബുദ്ധനായിത്തീര്‍ ശ്വേതാശ്വതരഋഷി അത്യാശ്രമികളായ തന്റെ സ്യാസിശിഷ്യന്മാര്‍ക്കുപദേശിച്ചതാണ് ഈ ഉപനിഷത്ത്. ദശോപനിഷത്തുകള്‍ക്കുപുറമെ ശ്രീശങ്കരഭഗവത്പാദര്‍ ഭാഷ്യമെഴുതിയിട്ടുള്ള ഒരേ ഒരു ഉപനിഷത്ത് ശ്വേതാശ്വതരമാകുന്നു.
9.പ്രശ്നോപനിഷത്ത്
10. കേനോപനിഷത്ത്
11.തൈത്തീരീയോപനിഷത്ത്
12മൂണ്ഡകോപനിഷത്ത്Write a review on this book!. Write Your Review about 12 ഉപനിഷത്ത് Other InformationThis book has been viewed by users 685 times