Book Name in English : 1921 Mappila Lahala
ആര്യസമാജത്തിൻ്റെ നിയമങ്ങളും ലക്ഷ്യവും;
1. എല്ലാ സത്യവിദ്യകളുടേയും ആ വിദ്യകൊണ്ട് അറിയപ്പെടുന്ന പദാർത്ഥങ്ങളുടേയും ആദിമൂലം പരമേശ്വരനാകുന്നു.
2. ഈശ്വരൻ സച്ചിദാനന്ദ സ്വരൂപനും, നിരാകാരനും, സർവ്വശക്തിമാനും, ന്യായകാരിയും, ദയാലുവും, ജന്മമെടുത്തിട്ടില്ലാത്തവനും അനന്തനും, നിർവ്വികാരനും, അനാദിയും, അനൂപനും, സർവ്വാധാരനും, സർവ്വേശ്വരനും സർവ്വവ്യാപിയും സർവ്വാന്തര്യാമിയും, അജനും, അമരനും, ഭയമില്ലാത്തവനും, നിത്യനും, പവിത്രനും, സൃഷ്ടികർത്താവുമാകുന്നു. കേവലം ആ ഈശ്വരൻ മാത്രമാണ് ഉപാസനയ്ക്ക് യോഗ്യൻ.
3. വേദം എല്ലാ സത്യവിദ്യകളുടേയും ഗ്രന്ഥമാകുന്നു. ആ വേദം പഠിക്കുകയും പഠിപ്പിക്കുകയും കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ആര്യന്മാരുടെയും പരമധർമ്മമാണ്.
4. സത്യത്തെ ഗ്രഹിക്കുന്നതിനും അസത്യത്തെ ത്യജിക്കുന്നതിനും എല്ലായ്‌പ്പോഴും മനുഷ്യർ തികഞ്ഞ ശ്രദ്ധപുലർത്തണം.
5. എല്ലാ കർമ്മങ്ങളും ധർമ്മാനുസാരം അതായത് സത്യാസത്യവിശകലനം നടത്തി മാത്രമേ അനുഷ്‌ഠിക്കാവൂ.
6. ലോകത്തിന് ഉപകാരം ചെയ്യലാണ് ഈ സമാജത്തിൻ്റെ മുഖ്യഉദ്ദേശ്യം. അതായത് മനുഷ്യരുടെ ശാരീരികവും ആത്മീയവും സാമാജികവുമായ ഉന്നതി ഉണ്ടാക്കുക എന്നർത്ഥം.
7. എല്ലാവരോടും പ്രീതിപൂർവ്വം ധർമ്മാനുസാരം യഥായോഗ്യമായി പെരുമാറണം.
8. അവിദ്യയെ അകറ്റുകയും വിദ്യയെ അഭിവൃദ്ധിപ്പെടുത്തുകയും വേണം.
9. ഓരോരുത്തരും അവരവരുടെ ഉന്നതിയിൽ സന്തുഷ്ടരാകാതെ എല്ലാവരുടേയും ഉന്നതിയിലാണ് സ്വന്തം ഉന്നതിയെന്ന് കരുതുകയും വേണം.
10. എല്ലാ മനുഷ്യരും സമാജത്തിൻ്റെ സർവ്വഹിതകാരിയായ നിയമങ്ങൾ പാലിക്കുന്നതിൽ പരതന്ത്രരും വ്യക്തി നിയമങ്ങൾ പാലിക്കുന്നതിൽ സ്വതന്ത്രരുമാണ്.Write a review on this book!. Write Your Review about 1921 മാപ്പിള ലഹള Other InformationThis book has been viewed by users 3 times